Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂ ട്യൂബ് അനുകരിച്ച്...

യൂ ട്യൂബ് അനുകരിച്ച് മുടി വെട്ടുന്നതിനിടെ 12കാരൻ പൊള്ളലേറ്റ് മരിച്ചു

text_fields
bookmark_border
sivanarayanan
cancel

വി​ഴി​ഞ്ഞം: യൂ​ട്യൂ​ബ് ദൃ​ശ്യം അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ച്ച ആ​റാം ക്ലാ​സു​കാ​ര​ൻ പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ചു. വെ​ങ്ങാ​നൂ​ർ ഗാ​ന്ധി​സ്മാ​ര​ക ആ​ശു​പ​ത്രി​ക്കു​സ​മീ​പം പ്ര​സ​രാ​ല​യ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ആ​ർ. പ്ര​കാ​ശി​െൻറ​യും വെ​ങ്ങാ​നൂ​ർ മ​ദ​ർ തെ​രേ​സ സ്കൂ​ളി​ലെ അ​ധ്യാ​പി​ക അ​നു​ഷ​യു​ടെ​യും മ​ക​ൻ എ.​പി. ശി​വ​നാ​രാ​യ​ണ​ൻ (12) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 1.45നാ​ണ് സം​ഭ​വം. യൂ​ട്യൂ​ബി​ൽ തീ​കൊ​ണ്ട് ത​ല​യി​ൽ മു​ടി സ്‌​ട്രെ​യി​റ്റ് ചെ​യ്യു​ന്ന വി​ഡി​യോ അ​നു​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​ർ​ന്നെ​ന്നാ​ണ് ശി​വ​നാ​രാ​യ​ണ​ൻ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ​തെ​ന്ന്​ പൊ​ലീ​സ് അ​റി​യി​ച്ചു. വി​ഡി​യോ​യി​ൽ മു​ടി​യി​ൽ പ്ര​ത്യേ​ക​ത​രം ജെ​ൽ പു​ര​ട്ടി ചെ​യ്യു​ന്ന​ത് കു​ട്ടി മ​ണ്ണെ​ണ്ണ ഉ​പ​യോ​ഗി​ച്ച്​ അ​നു​ക​രി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ്. 90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ശി​വ​നാ​രാ​യ​ണ​ൻ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു.

പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ലി​ലാ​ണ് കു​ട്ടി വി​ഡി​യോ​ക​ൾ കാ​ണാ​റു​ള്ള​ത്. തീ​കൊ​ണ്ടു​ള്ള പ​രീ​ക്ഷ​ണ വി​ഡി​യോ​ക​ളും സാ​ഹ​സി​ക വി​ഡി​യോ​ക​ളും കാ​ണു​ന്ന പ​തി​വ് ശി​വ​നാ​രാ​യ​ണ​നു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​സ​മ​യം കു​ട്ടി​യും സ​ഹോ​ദ​ര​നും മു​ത്ത​ശ്ശി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ശി​വ​നാ​രാ​യ​ണ​ൻ വീ​ടി​െൻറ മു​ൻ​വ​ശ​ത്ത് മൊ​ബൈ​ലി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​ണെ​ന്നും താ​ൻ കു​ളി​ക്കാ​നും സ​ഹോ​ദ​ര​ൻ പു​റ​ത്തും പോ​യ​പ്പോ​ഴാ​ണ്​ സം​ഭ​വ​മെ​ന്നും മു​ത്ത​ശ്ശി പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി. കു​ളി​ക​ഴി​ഞ്ഞു​വ​ന്ന​പ്പോ​ൾ ശി​വ​നാ​രാ​യ​ണ​ൻ നി​ല​ത്ത് പൊ​ള്ള​ലേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ടാ​ണ് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​കാ​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ​യു​ടെ അം​ശം ക​ണ്ടെ​ത്തി​യ​ത്.

വെ​ങ്ങാ​നൂ​ർ വി.​പി.​എ​സ് പ​ബ്ലി​ക്​ സ്‌​കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ശി​വ​നാ​രാ​യ​ണ​ൻ. സ​ഹോ​ദ​ര​ൻ: കൈ​ലാ​സ്നാ​ഥ്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ൽ സം​സ്‌​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YouTubeSivanarayanan
News Summary - A 12-year-old boy has died of burns while trying to imitate YouTube
Next Story