Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരവും വൈദ്യുതി...

മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുകാരന് ദാരുണാന്ത്യം
cancel

ദേശം (ആലുവ): മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുരാന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.15ന് ദേശം-കാലടി റോഡിൽ ഗാന്ധിപുരം കവലയിൽ തെക്ക് വശത്തെ ഇടവഴിയിലെ പാറോത്തുംമൂല ഭാഗത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.

തൊട്ടടുത്ത ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം കളിക്കാൻ പോവുകയായിരുന്നു ഇർഫാൻ. ഈ സമയം വഴിയോരത്തെ പറമ്പിലെ മഹാഗണി മരം കടപുഴകി തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ പതിക്കുകയും മരവും, പോസ്റ്റും കൂടി ഇർഫാന്റെ ദേഹത്ത് വീഴുകയുമായിരുന്നു. അപകടത്തെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു.

അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ഗ്രാമപഞ്ചായത്തംഗം നഹാസ് കളപ്പുരയിലിന്റെ നേതൃത്വത്തിൽ ഉടനെ ആലുവ രാജഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരിച്ച ഇർഫാൻ ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

സഹോദരൻ: മുഹമ്മദ് ഫർഹാൻ (ഒൻപതാം ക്ലാസ് വിദ്യാർത്ഥി, ശ്രീമൂലനഗരം എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ). കാക്കനാട് തോപ്പിൽ കളപ്പുരയ്ക്കൽ കുടുംബാംഗമാണ് മാതാവ് ഫൗസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ പുറയാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident deathAluvaBicycle Traveler
News Summary - A 10-year-old boy who was traveling on a bicycle met a tragic end when a tree and an electricity pole fell on him
Next Story