മന്ത്രിമാരെ പങ്കെടുപ്പിച്ച് വികസന സെമിനാർ: ചെലവ് 99 ലക്ഷം
text_fieldsതിരുവനന്തപുരം: മന്ത്രിമാരെ പങ്കെടുപ്പിച്ച് സംസ്ഥാന വ്യാപമായി സംഘടിപ്പിക്കുന്ന സെമിനാറിനായി സർക്കാർ ചെലവിടുന്നത് ഒരു കോടിയോളം രൂപ. 2031ൽ കേരളം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ആശയ രൂപീകരണത്തിനാണ് വിവിധ ജില്ലകളിലായി 33 സെമിനാറുകൾ സംഘടിപ്പിക്കുന്നത്.
ഒരു സെമിനാറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവ്. ഇത്തരത്തിൽ 33 സെമിനാറുകൾക്ക് ആകെ ചെലവ് 99 ലക്ഷം രൂപയാണ്. ഓരോ സെമിനാറിലും 500 മുതൽ 1000 പേരെ വരെ പങ്കെടുപ്പിക്കാനാണ് നിർദേശം. പരിപാടിയുടെ തുടക്കത്തിൽ 10 വർഷത്തെ നേട്ടങ്ങളും പ്രധാന നയങ്ങളും നടപ്പിലാക്കിയ സുപ്രധാന പദ്ധതികളും വകുപ്പ് സെക്രട്ടറിമാർ അവതരിപ്പിക്കണം.
ബന്ധപ്പെട്ട വകുപ്പുകൾക്കാണ് അതാത് വിഷയങ്ങളിലെ സെമിനാറുകളുടെ സംഘാടക ചുമതലകൾ. ചെലവും അതാത് വകുപ്പുകൾ തന്നെ വഹിക്കണം. സെമിനാറിന്‍റെ പ്രചാരണം പി.ആർ.ഡിക്കാണെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

