Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹന പരിശോധനക്കിടെ 96 ലക്ഷം രൂപ കുഴൽപ്പണം പിടികൂടി
text_fieldsbookmark_border
പിടികൂടിയ പണം
അരീക്കോട് (മലപ്പുറം): അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. വാലില്ലാപ്പുഴയിൽ ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്.
ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസാണ് വാഹന പരിശോധന നടത്തിയത്. 96,00,000 രൂപയുടെ രേഖകളില്ലാത്ത പണമാണ് പിടികൂടിയത്.
സംഭവത്തിൽ പാലക്കാട് തൃപ്പനച്ചി സ്വദേശി ഫൈസൽ (36), മഹാരാഷ്ട്ര സ്വദേശി ഗണേശ (44) എന്നിവരെ പിടികൂടി.
Next Story

