Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡി​െൻറ മരണക്കെണി...

കോവിഡി​െൻറ മരണക്കെണി തട്ടി മാറ്റി പത്തനംതിട്ടയിലെ വയോധിക ദമ്പതികൾ

text_fields
bookmark_border
കോവിഡി​െൻറ മരണക്കെണി തട്ടി മാറ്റി പത്തനംതിട്ടയിലെ വയോധിക ദമ്പതികൾ
cancel

മരണം അവരെ പലതവണ വിളിച്ചതാണ്​, പക്ഷേ അവസാന സാധ്യതയും ഉപയോഗപ്പെടുത്താൻ തീർച്ചപ്പെടുത്തിയ ആ വൈദ്യസംഘത്തിന്​ മ ുമ്പിൽ മരണത്തിന്​ കീഴടങ്ങേണ്ടി വന്നു. ഭൂമിയിലെ മാലാഖമാരുടെ കൈ പിടിച്ച്​ 93കാരൻ തോമസും 88കാരി മറിയാമ്മയും ജീവിത ത്തിലേക്ക്​ നടക്കുകയാണ്, കോവിഡി​​െൻറ മരണക്കെണിയെ തട്ടി മാറ്റി.

പത്തനംതിട്ടയിൽ ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത കുടുംബത്തിലെ വയോജന ദമ്പതികൾക്കാണ്​​ കോവിഡ്​ ഭേദമായത്​. ആശുപത്രിയിൽനിന്ന്​ ഉടനെ അവർക്ക്​ വീട്ടിലേക്ക്​ മടങ്ങാനാകും. ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂൽപാലത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ ഏഴ്​ ഡോക്​ടർമാരും 25 ഒാളം നഴ്​സുമാരുമടങ്ങുന്ന സംഘത്തി​​െൻറ കഠിനാധ്വാനമാണ്​ ദമ്പതികൾക്ക്​ തുണയായത്​. ഇവരുടെ ചികിത്സക്കിടെ ഒരു നഴ്​സിന്​ കോവിഡ്​ ബാധിച്ചിട്ടുണ്ട്​.

കോവിഡ്​ സ്​ഥിരീകരിക്കുന്നതിന്​ മുമ്പ്​ തന്നെ നിരവധി രോഗങ്ങൾ കൊണ്ട്​ കഷ്​ടപ്പെടുന്നവരായിരുന്നു ദമ്പതികൾ. കോവിഡ്​ ചികിത്സയുമായി കോട്ടയം മെഡിക്കൽ കോളജിൽ കഴിയു​േമ്പാൾ തന്നെ തോമസിന്​ ഹൃദയാഘാതവും മറിയാമ്മക്ക്​ അണുബാധയും ഉണ്ടായിരുന്നു. ചികിത്സക്കിടെ ആറു തവണയെങ്കിലും മരണത്തി​​െൻറ വക്കോളം രോഗികളെത്തിയതായി ഡോക്​ടർമാർ പറയുന്നു.

ദമ്പതികളുടെ ഇറ്റലിയിൽ നിന്നെത്തിയ മകനും കുടുംബവും ആവശ്യമായ ജാഗ്രത പുലർത്തിയില്ല എന്ന്​ വ്യാപക ആക്ഷേപമുണ്ടായിരുന്നു. ഫെബ്രുവരി 29ന്​ നാട്ടിലെത്തിയ ഇവരുമായി ബന്ധ​​പ്പെട്ട്​ 900ഒാളം ആളുകളെ ആരോഗ്യ ​വകുപ്പ്​ നിരീക്ഷണത്തിൽ വെച്ചിരുന്നു. മാർച്ച്​ ആറിനാണ്​ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സക്കായി അഞ്ചംഗ കുടുംബത്തെ പ്രവേശിപ്പിക്കുന്നത്​. രണ്ട്​ ദിവസത്തിനകം ഇവർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു.

ഇറ്റലിയിൽ നിന്നെത്തിയ മകനും ഭാര്യയും അവരുടെ മകനും മറ്റു രണ്ട്​ ബന്ധുക്കളും തിങ്കളാഴ്​ചയാണ്​ കോവിഡ്​ ഭേദമായി പത്തനംതിട്ട ജനറൽ ആശുപത്രി വിട്ടത്​. ആശുപത്രി ജീവനക്കാർ ഇവരെ യാത്രയയപ്പ്​ നൽകിയാണ്​ വിട്ടയച്ചത്​.

ഇറ്റലിയിൽ നിന്നെത്തിയവർ ബോധപൂർവം രോഗം വ്യപിപ്പിച്ചത​െല്ലന്ന്​ പത്തനംതിട്ട കലക്​ടർ പി.ബി. നൂഹ്​ പറയുന്നു. അവരെ ഒറ്റപ്പെടുത്താനോ വേട്ടയാടാനോ ഉള്ള നീക്കങ്ങൾ ഉണ്ടാവരുതെന്നും അദ്ദേഹം ഒാർമിപ്പിക്കുന്നു. കുടുംബത്തിന്​ ആവശ്യമായ സുരക്ഷ നൽകാൻ പൊലീസിന്​ നിർദേശം നൽകിയിട്ടുണ്ട്​. ആശുപത്രി വിട്ട ശേഷം കുടുംബത്തിന്​ 14 ദിവസം സാമൂഹിക സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsmalayalam newsCoronaviruscorona outbreak
News Summary - 93 old and 88 old survive covid
Next Story