Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന്: ഒരു മാസത്തിനിടെ 910 കേസ്; 920 പേർ അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്ന്: ഒരു മാസത്തിനിടെ 910 കേസ്; 920 പേർ അറസ്റ്റിൽ
cancel

തിരുവനന്തപുരം: മയക്കുമരുന്നിന് തടയിടാൻ എക്സൈസ് വകുപ്പ് നടപ്പാക്കുന്ന നാർകോട്ടിക് സ്പെഷൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 910 കേസ്. 920 പേരെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 16 നും ഒക്ടോബർ 16നുമിടക്കാണ് ഇത്രയും കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികളിൽനിന്ന് 131.3 കിലോ കഞ്ചാവ്, 180 കഞ്ചാവ് ചെടി, 874.7 ഗ്രാം എം.ഡി.എം.എ, 1408 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയിൽ, 116 ഗ്രാം നാർകോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂൾ എന്നിവ പിടിച്ചെടുത്തു.

മയക്കുമരുന്ന് കേസുകളിലെ എട്ട് പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 358 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എല്ലാ എക്സൈസ് ഓഫിസിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മുഴുവൻ സമയ ഹൈവേ പട്രോളിങ് എന്നിവ സജീവമാണ്.

മയക്കുമരുന്ന് കേസിലുൾപ്പെട്ട 2301 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയാറാക്കി നിരീക്ഷണം ശക്തമാക്കി. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉൽപന്നങ്ങളുടെ വിതരണം തടയാൻ പ്രത്യേക പരിശോധനയുമുണ്ട്.

അന്തർസംസ്ഥാന സർവിസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കർശനമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 910 Drug cases in one month; 920 were arrested
Next Story