Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിശിക തീർക്കാൻ സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
കുടിശിക തീർക്കാൻ സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക അക്കാദമികളിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് 9.10 കോടി രൂപ അനുവദിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അംഗീകാരം. ജില്ലാ, കോളജ്, സ്കൂൾ കായിക അക്കാദമികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കുന്നതിനാണ് അടിയന്തരമായി തുക അനുവദിക്കുന്നത്. കായിക മന്ത്രി ഒ.ജെ. ജനീഷിന്റെ ആവശ്യപ്രകാരമാണ് നടപടി.

കായികതാരങ്ങളുടെ ഭക്ഷണം, താമസം എന്നിവക്കായി ചെലവഴിച്ച തുകയുടെ കുടിശ്ശികക്ക് പുറമെ ഹോസ്റ്റൽ വാടക, വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലുകളും അടച്ചുതീർക്കും. പരിശീലകർ, പാചകത്തൊഴിലാളികൾ, വാർഡൻമാർ, സുരക്ഷാ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ളവരുടെ വേതന കുടിശ്ശിക നൽകാനും അക്കാദമികളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള അത്യാവശ്യ ചെലവുകൾക്കുമായി തുക വിനിയോഗിക്കും.

സാമ്പത്തിക പരിമിതികൾ കായികതാരങ്ങളുടെ പരിശീലനത്തെയോ അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. നിലവിലുള്ള കുടിശ്ശിക എത്രയും വേഗം തീർപ്പാക്കണമെന്നും നിർദേശമുണ്ട്.

കായികതാരങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം പരിശീലനം മുടങ്ങാതിരിക്കാനും യുവ കായികപ്രതിഭകൾക്ക് വളർന്നുവരാനുള്ള സാഹചര്യമൊരുക്കാനുമാണ് സർക്കാർ നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ₹9.10 Crore Approved for Sports Academies
Next Story