Begin typing your search above and press return to search.
exit_to_app
exit_to_app
school online class
cancel
Homechevron_rightNewschevron_rightKeralachevron_right91 ശതമാനം...

91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം; കോവിഡ്​ കാല ഓൺലൈൻ പഠനത്തിൽ മുന്നിൽ നടന്ന്​ കേരളം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ൾ ഒാ​ൺ​ലൈ​ൻ പഠനം ന​ട​പ്പാ​ക്കി​യ​തി​ൽ കേ​ര​ളം ഒ​ന്നാ​മ​ത്. 91 ശ​ത​മാ​നം പേ​ർ​ക്കും കേ​ര​ളം ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കി​യെ​ന്ന്​ ആ​ന്വ​ൽ സ്​​റ്റാ​റ്റ​സ്​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ (എ.​എ​സ്.​ഇ.​ആ​ർ 2021) പ​റ​യു​ന്നു.

79.6 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്ക്​ ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കി​യ ഹി​മാ​ച​ൽ പ്ര​ദേ​ശാ​ണ്​ കേ​ര​ള​ത്തി​ന്​ പി​ന്നി​ൽ. എ​ന്നാ​ൽ ബി​ഹാ​റി​ൽ 10.1ഉം ​പ​ശ്​​ചി​മ ബം​ഗാ​ളി​ൽ 13.3ഉം ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 13.9ഉം ​ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ കോ​വി​ഡ്​ കാ​ല​ത്ത്​ വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യം ല​ഭി​ച്ച​ത്. ത​മി​ഴ്​​നാ​ട്ടി​ൽ ഇ​ത്​ 27.4 ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​യി​ൽ 34.1 ശ​ത​മാ​ന​വു​മാ​ണ്. ദേ​ശീ​യ ശ​രാ​ശ​രി 24.2 ശ​ത​മാ​ന​മാ​ണ്.

കേ​ര​ള​ത്തി​ൽ 97.5 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കും വീ​ട്ടി​ൽ സ്​​മാ​ർ​ട്​​ഫോ​ൺ സൗ​ക​ര്യ​മു​ള്ള​താ​യും സ​ർ​വേ പ​റ​യു​ന്നു. ഇൗ ​വി​ഭാ​ഗ​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ൽ കേ​ര​ളം ത​ന്നെ​യാ​ണ്​ മു​ന്നി​ൽ. ദേ​ശീ​യ ശ​രാ​ശ​രി 67.6 ശ​ത​മാ​ന​മാ​ണ്. ഹി​മാ​ച​ൽ പ്ര​ദേ​ശാ​ണ് (95.6 ശ​ത​മാ​നം)​ ഇൗ ​വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​ന്​ പി​ന്നി​ലു​ള്ള​ത്. ബി​ഹാ​ർ, പ​ശ്​​ചി​മ ബം​ഗാ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, ഒ​ഡി​ഷ, ത​മി​ഴ്​​നാ​ട്, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ദേ​ശീ​യ​ശ​രാ​ശ​രി​ക്ക്​ താ​ഴെ​യാ​ണ്. കേ​ര​ള​ത്തി​ലെ 81.4 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കാ​ണ്​ വീ​ട്ടി​ലി​രു​ന്ന്​ പ​ഠ​ന​ത്തി​ന് കു​ടും​ബ​ത്തി​ൽ​നി​ന്ന്​ പി​ന്തു​ണ ല​ഭി​ച്ച​ത്.

ഹി​മാ​ച​ൽ​പ്ര​ദേ​ശ് (84.8), ച​ത്തീ​സ്​​ഗ​ഡ്​ (83.1) സം​സ്​​ഥാ​ന​ങ്ങ​ൾ ഇ​തി​ൽ കേ​ര​ള​ത്തി​ന്​ മു​ന്നി​ലാ​ണ്. കേ​ര​ള​ത്തി​ലെ 97.1 ശ​ത​മാ​നം പേ​ർ​ക്കും പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ ല​ഭി​ച്ചു. ആ​റി​നും 14നും ​മ​ധ്യേ പ്രാ​യ​മു​ള്ള 2.9 ശ​ത​മാ​നം കു​ട്ടി​ക​ൾ ഇൗ ​കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ൽ സ്​​കൂ​ളി​ൽ എ​ൻ​റോ​ൾ ചെ​യ്​​തി​ല്ല. 4.6 ശ​ത​മാ​ന​മാ​ണ്​ ദേ​ശീ​യ ശ​രാ​ശ​രി.

കേ​ര​ള​ത്തി​ൽ 2021ൽ ​എ​ൻ​റോ​ൾ ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ 80.4 ശ​ത​മാ​ന​വും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്. കൈ​റ്റി​ന്​ കീ​ഴി​ൽ വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ലി​ലൂ​ടെ​യും ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലൂ​ടെ​യും ന​ട​ത്തി​യ 'ഫ​സ്​​റ്റ്​​ബെ​ൽ' ക്ലാ​സു​ക​ളാ​ണ്​ ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ കേ​ര​ള​ത്തെ മു​ന്നി​ലെ​ത്തി​ച്ച​ത്.

കോ​വി​ഡ്​ കാ​ല​ത്തെ ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ കേ​ര​ളം മി​ക​ച്ച നേ​ട്ട​മാ​ണ്​ എ​ത്തി​പ്പി​ടി​ച്ച​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മി​ക്ക സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ളും ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ് കേ​ര​ളം. ഇ​നി​യും ഇ​ക്കാ​ര്യ​ത്തി​ൽ ന​മ്മ​ൾ മു​ന്നേ​റേ​ണ്ട​തു​ണ്ട്. ഡി​ജി​റ്റ​ൽ വി​ഭ​ജ​നം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:online class 
News Summary - 91% of children have an online education; Kerala is at the forefront of covid time online study
Next Story