Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത്​...

കോട്ടയത്ത്​ വല്യേട്ടനില്ല; സി.പി.എമ്മിനും ജോസിനും ഒമ്പത്​ സീറ്റുവീതം

text_fields
bookmark_border
കോട്ടയത്ത്​ വല്യേട്ടനില്ല; സി.പി.എമ്മിനും ജോസിനും ഒമ്പത്​ സീറ്റുവീതം
cancel
camera_alt

വി.എൻ. വാസവൻ, ജോസ്​ കെ. മാണി

കോ​ട്ട​യം: മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം ജോ​സ്​ വി​ഭാ​ഗ​ത്തി​ന്​ സി.​പി.​എം വ​ഴ​ങ്ങി​യ​തോ​ടെ കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സീ​റ്റ്​ ധാ​ര​ണ. 22 അം​ഗ ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​ത്​ സീ​റ്റു​വീ​തം സി.​പി.​എ​മ്മും കേ​ര​ള കോ​ൺ​ഗ്ര​സ്​-​ജോ​സ്​ വി​ഭാ​ഗ​വും മ​ത്സ​രി​ക്കും.

നാ​ലു​സീ​റ്റ്​ സി.​പി.​ഐ​ക്ക്. ക​ഴി​ഞ്ഞ ത​വ​ണ ഒ​രോ സീ​റ്റു​വീ​തം മ​ത്സ​രി​ച്ച ജ​ന​താ​ദ​ൾ(​എ​സ്), എ​ൻ.​സി.​പി എ​ന്നി​വ​ർ​ക്ക്​ ഇ​ക്കു​റി സീ​റ്റി​ല്ല. ജോ​സ്​ വി​ഭാ​ഗ​ത്തി​ന്​ സി.​പി.​എം മൂ​ന്നു​സീ​റ്റ്​ വി​ട്ടു​ന​ൽ​കി​യ​പ്പോ​ൾ ​ക​ടു​ത്ത രീ​തി​യി​ൽ പ്ര​തി​രോ​ധി​ച്ച സി.​പി.​ഐ​യു​െ​ട സീ​റ്റ്​ ന​ഷ്​​ടം ഒ​ന്നി​ലൊ​തു​ങ്ങി. 2015ൽ ​സി.​പി.​എം-12, സി.​പി.​ഐ-​അ​ഞ്ച്, കേ​ര​ള കോ​ൺ​ഗ്ര​സ്​ (സെ​ക്കു​ല​ർ)- മൂ​ന്ന്, ജ​ന​താ​ദ​ൾ(​എ​സ്), എ​ൻ.​സി.​പി -ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു സീ​റ്റ്​ വി​ഭ​ജ​നം.

സീ​റ്റ്​ വി​ഭ​ജ​നം ആ​ദ്യം പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന എ​ൽ.​ഡി.​എ​ഫ്​ പ​തി​വ്​ തെ​റ്റി​യ ഇ​ത്ത​വ​ണ ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ്​ അ​ന്തി​മ​തീ​രു​മാ​ന​മാ​യ​ത്.​ യു.​ഡി.​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ൾ കേ​ര​ള കോ​ണ്‍ഗ്ര​സ് മ​ത്സ​രി​ച്ച 11 സീെ​റ്റ​ന്ന ആ​വ​ശ്യ​ത്തി​ൽ ജോ​സ്​ വി​ഭാ​ഗം ഉ​റ​ച്ചു​നി​ന്ന​താ​ണ്​ തീ​രു​മാ​നം നീ​ളാ​നി​ട​യാ​ക്കി​യ​ത്.

ഭ​ര​ണം ല​ഭി​ച്ചാ​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​ൽ വി​ല​പേ​ശ​ലു​ണ്ടാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ജോ​സ്​ വി​ഭാ​ഗ​ത്തി​െൻറ സീ​റ്റെ​ണ്ണം കു​റ​ക്കാ​ൻ സി.​പി.​എം ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. അ​തേ​സ​മ​യം, സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​െ​യ​ങ്കി​ലും ത​ർ​ക്ക​ങ്ങ​ളി​ൽ ത​ട്ടി യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം നീ​ളു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamCPMkerala congress (jose)panchayat election 2020
News Summary - 9 seats each for CPM and kerala congress jose group
Next Story