Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ളാടി മണ്ണിടിച്ചിൽ: പരിക്കേറ്റവരിൽ മേപ്പാടി എസ്.ഐയും; ചികിത്സയിലുള്ള ഒമ്പത് പേരിൽ ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
കള്ളാടി മണ്ണിടിച്ചിൽ: പരിക്കേറ്റവരിൽ മേപ്പാടി എസ്.ഐയും; ചികിത്സയിലുള്ള ഒമ്പത് പേരിൽ ഒരാളുടെ നില ഗുരുതരം
cancel

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലക്കടുത്ത് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇതുവരെ രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് പേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മേപ്പാടി എസ്.ഐ സന്തോഷ് കുമാറിന് രക്ഷാ പ്രവർത്തനത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ഹിര കുമാർ(32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39) എന്നിവരാണ് ചികിത്സയിലുള്ള മറ്റുള്ളവർ. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളെന്നാണ് വിവരം. ഇതിൽ ദിലീപിന്‍റെ സ്ഥിതി ഗുരുതരമാണ്.

കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു എന്ന സംശയത്തിൽ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് പുളിക്ക ഗവ.എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കാൻ തുടങ്ങി.

മണ്ണിടിച്ചിലിനെ തുടർന്ന് വീടുകൾ പൂർണമായും തകരുകയും റോഡ് ഗതാഗതം നിലക്കുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്ന് മന്ത്രി ടി.സിദ്ദിഖ് പ്രതികരിച്ചിരുന്നു. അപകടമുണ്ടായ ശേഷമാണ് വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച ഉണ്ടായെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 9 injured in kalladi land slide
Next Story