Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനർഹർ പുറത്തേക്ക്; അയോഗ്യമായി കണ്ടെത്തിയത് 8,974 പിങ്ക് റേഷൻ കാർഡുകൾ

text_fields
bookmark_border
പി​ഴ​യീ​ടാ​ക്കി കാ​ർ​ഡു​ട​മ​ക​ളെ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി
അനർഹർ പുറത്തേക്ക്; അയോഗ്യമായി കണ്ടെത്തിയത് 8,974 പിങ്ക് റേഷൻ കാർഡുകൾ
cancel

മലപ്പുറം: അഞ്ച് മാസത്തിനിടെ അയോഗ്യമെന്ന് കണ്ടെത്തിയ 8,974 മുൻഗണന വിഭാഗം പിങ്ക് റേഷൻ കാർഡുകളുടെ ഉടമകൾക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് പിഴയിട്ടു. ഈ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഫീൽഡ് തലത്തിൽ പരിശോധന നടത്തിയാണ് അനർഹമായി കൈവശംവെച്ച പിങ്ക് കാർഡുകൾ കണ്ടെത്തി പട്ടികയിൽനിന്ന് നീക്കിയത്. ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകളിൽ അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ടാർഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (കൺട്രോൾ) ഭേദഗതി ഉത്തരവ് പ്രകാരം, തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്തതും ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതുമായ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പരിശോധന വകുപ്പുതലത്തിൽ പുരോഗമിക്കുകയാണ്. അർഹരായവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇ-കെ.വൈ.സി പൂർത്തിയാക്കി മുൻഗണന വിഭാഗത്തിൽ തുടരാം. ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ മാത്രമാണ് കാർഡ് റദ്ദാക്കൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുക.

ഏപ്രിൽ മുതൽ തുടർച്ചയായ ആറുമാസക്കാലയളവിൽ ഒരിക്കൽപ്പോലും റേഷൻ കൈപ്പറ്റിയിട്ടില്ലാത്ത 38,708 മുൻഗണന (പി.എച്ച്.എച്ച്) കാർഡുടമകളും 5579 അന്ത്യോദയ-അന്നയോജന (എ.എ.വൈ) കാർഡുടമകളുമുണ്ട്. ഈ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാൽ ഇവർക്ക് പ്രതിമാസ റേഷൻ ലഭിക്കില്ല. മൂന്നു മാസത്തിനുള്ളിൽ ഗുണഭോക്താക്കൾ ഇ-കെ.വൈ.സി പൂർത്തിയാക്കിയാൽ മാത്രമേ ഈ കാർഡുകൾ പുനഃസ്ഥാപിക്കുകയുള്ളൂ. അർഹരായ കുടുംബങ്ങൾക്ക് മുൻഗണന വിഭാഗത്തിലേക്ക് മാറുന്നതിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി റേഷൻ കാർഡുകളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിലും റേഷൻ ഡിപ്പോ അടിസ്ഥാനത്തിലും തയാറാക്കിയിട്ടുണ്ട്. പട്ടിക ബന്ധപ്പെട്ട വാർഡ് മെമ്പർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർ എന്നിവർക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

മുൻഗണന വിഭാഗത്തിൽനിന്ന് സ്വമേധയ ഒഴിവാകുന്നതിനും അവസരം നൽകുന്നുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന ഒഴിവുകൾ നിശ്ചിത ഇടവേളകളിൽ അപേക്ഷ ക്ഷണിച്ച് നികത്തും. നിലവിൽ മുൻഗണന റേഷൻ കാർഡിനായി സമർപ്പിക്കപ്പെട്ട അപേക്ഷകൾ 603 എണ്ണം മാത്രമാണ്. സംസ്ഥാനത്ത് ആകെയുള്ള 96,03,653 റേഷൻ കാർഡുകളിൽ 5,91,198 എണ്ണം എ.എ.വൈയും 38,15,483 മുൻഗണനയും (പി.എച്ച്.എച്ച്-പ്രയോറിറ്റി ഹൗസ്ഹോൾഡ്) കാർഡും 20,75,286 എണ്ണം പൊതുവിഭാഗം (എൻ.പി.എസ്-നോൺ പ്രയോറിറ്റി സബ്സിഡൈസ്ഡ്) കാർഡുമാണ്. 30,91,762 എൻ.പി.എൻ.എസ് (നോൺ പ്രയോറിറ്റി-

ജി​ല്ല-​പി​ഴ ഈ​ടാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം (​ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം 773
കൊ​ല്ലം 669
പ​ത്ത​നം​തി​ട്ട 403
ആ​ല​പ്പു​ഴ 281
കോ​ട്ട​യം 175
ഇ​ടു​ക്കി 1265
എ​റ​ണാ​കു​ളം 1358
തൃ​ശൂ​ർ 662
പാ​ല​ക്കാ​ട് 193
മ​ല​പ്പു​റം 1858
കോ​ഴി​ക്കോ​ട് 408
വ​യ​നാ​ട് 60
ക​ണ്ണൂ​ർ 716
കാ​സ​ർ​കോ​ട് 153
ആ​കെ 8974

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8,974 Pink Ration Cards Found Ineligible
Next Story