85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്
text_fieldsഉരുൾ പൊട്ടലിൽ തകർന്ന ചൂരൽമലയിലെ ദൃശ്യം
കൽപറ്റ: ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റിത്താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3249 പുരുഷന്മാരും 3620 സ്ത്രീകളും 2039 കുട്ടികളുമാണ് ഉള്ളത്.
ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 10 ക്യാമ്പും ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിച്ച ഏഴു ക്യാമ്പും ഉള്‍പ്പെടെയാണിത്.
കൂടെയുണ്ട് നമ്മളും... മേപ്പാടി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് വിഷമിക്കുന്നവരെ ആശ്വസിപ്പിക്കുന്നവർ
മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടനാട് ഗവ. സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്കൂള്‍, നെല്ലിമുണ്ട അമ്പലം ഹാള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, മേപ്പാടി മൗണ്ട് ടാബോര്‍ സ്കൂള്‍, മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍, തൃക്കൈപ്പറ്റ ഗവ. ഹൈസ്കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, മേപ്പാടി ജി.എല്‍.പി സ്കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (പുതിയ കെട്ടിടം).
പ്രതിസന്ധികൾ താണ്ടി..... മേപ്പാടി ഗവ. എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധങ്ങൾ തോളിലേറ്റി എത്തിക്കുന്ന സന്നദ്ധ പ്രവർത്തകൻ. ദുരന്തം നടന്ന രാത്രി മുതൽ നിശ്ശബ്ദമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ആയിരക്കണക്കിന് ആളുകളാണ് മുണ്ടക്കൈ മുതൽ മേപ്പാടി വരെ വിവിധയിടങ്ങളിൽ രാപ്പകലില്ലാതെ സേവനം ചെയ്യുന്നത് -ബിമൽ തമ്പി
അരപ്പറ്റ സി.എം.എസ് ഹൈസ്കൂള്‍, ചുണ്ടേല്‍ ആര്.സി.എല്‍.പി സ്കൂള്‍, കല്പറ്റ എസ്.ഡി.എം.എല്‍.പി സ്കൂള്‍, കല്പറ്റ ഡിപ്പോള്‍ സ്കൂള്‍, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജ് എന്നിവിടങ്ങളിലെ 17 ക്യാമ്പുകളിലാണ് മേപ്പാടി പ്രകൃതി ദുരന്ത മേഖലയില്‍ നിന്നും മാറ്റിയ ആളുകളെ താമസിപ്പിക്കുന്നത്. 701 കുടുംബങ്ങളിലെ 2551 ആളുകളാണുള്ളത്. ഇതില്‍ 943 പുരുഷന്മാരും 981 സ്ത്രീകളും 627 കുട്ടികളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

