ഒൻപത് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച കേസിൽ ഗുണ്ടയായ പ്രതിക്ക് 86 വർഷം കഠിന തടവും 75,000 രൂപ പിഴയും
text_fieldsതിരുവനന്തപുരം: ഒൻപത് വയസുകാരിയെ നാല് വർഷം പീഡിപ്പിച്ച കേസിൽ ഗുണ്ടയായ പ്രതിക്ക് 86 വർഷം കഠിന തടവും 75,000 രൂപ പിഴയും. പത്തോളം കേസിൽ പ്രതീയായ കുടപ്പനക്കുന്ന് ഹാർവീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാറിനാണ്(41) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 19 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.
2015 കാലഘട്ടത്തിൽ കുട്ടിക്ക് ഒമ്പത് വയസ് മുതലാണ് പ്രതി ആദ്യമായി പീഡിപ്പിച്ചത്. അന്ന് കുട്ടി കളിക്കുന്നതിനിടെ പ്രതിയുടെ വീടിൻ്റെ ടെറസിൽ കയറിയപ്പോഴാണ് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചത്. ആവർഷം തന്നെ പിന്നീട് കുട്ടിയുടെ വീടിൻ്റെ പിൻഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് 2019-ൽ പ്രതി രണ്ട് തവണ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. പ്രതി പ്രദേശത്തെ പ്രധാന ഗുണ്ട ആയതിനാൽ കുട്ടി പുറത്തു പറയാൻ ഭയന്നു.
ഇതേ വർഷം തന്നെ കുട്ടിയെ കാറിൽ തട്ടി കൊണ്ട് പോയി കാറിനുള്ളിൽ വെച്ചും പീഡിപ്പിച്ചു. മറെറാരുദിവസം കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യസ്ഥാപനത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാൻ പറഞ്ഞ് വിട്ടപോൾ ആണ് സംഭവം പുറത്ത് വന്നത്. സാധനങ്ങൾ മോഷ്ടിക്കവെ പിടിക്കപ്പെട്ടപ്പോൾ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങൾ എടുത്തത് എന്ന് കുട്ടി സ്ഥാപനത്തിലെ ജീവനക്കാരികളോട്ട് വെളിപ്പെടുത്തിയത്. സ്ഥാപനത്തിലെ ജീവനകാരികൾ പുറത്ത് വന്ന് നോക്കിപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് ജീവനക്കാരികൾ കുട്ടിയോട് പ്രതിയെ പറ്റി വിവരങ്ങൾ ആരാഞ്ഞപ്പോൾ ആണ് പീഡനത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്.
വിവരം അറിഞ്ഞ ജീവനക്കാർ കുട്ടിയെ വീട്ടിൽ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു. വിവരം അറിഞ്ഞ വീട്ടുകാർ പേരൂർക്കട പൊലീസിൽ പരാതി നൽകി. കുട്ടി പറഞ്ഞ വിവരങ്ങൾ അനുസരിച്ച് പൊലീസ് പ്രതിയുടെ ഫോണിൻ്റെ കാൾഡേറ്റൈൽസ് എടുത്തപ്പോൾ പ്രതിയുടെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ സംഭവസമയങ്ങളിൽ ഉണ്ടായതായി തെളിഞ്ഞു. പ്രതിയായ ലാത്തി രതീഷ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതി ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സമൂഹത്തിന് ശക്തമായ സന്ദേശം നൽകാനായി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞിട്ടുണ്ട്.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ്. വിജയ് മോഹൻ, അഡ്വ. അതിയനൂർ അർ. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 33 സാക്ഷികളെ വിസ്ഥരികുകയും, 40 രേഖകളും രണ്ട് തൊണ്ടിമുത്തലുകളും ഹാജരാക്കി. പേരൂർക്കട പൊലീസ് ഇൻസ്പെക്ടർ വി. സൈജുനാഥ്, എസ്ഐ. സഞ്ജു ജോസഫ് ആണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

