Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 850 കോടിയുടെ നികുതി വെട്ടിച്ചു; അന്തർ സംസ്ഥാന സംഘം പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: വ്യാജ രജിസ്ട്രേഷനെടുത്ത് 850 കോടിയുടെ നികുതി വെട്ടിച്ച് വ്യാപാരം നടത്തിയ അന്തർ സംസ്ഥാന സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി. കേരള-കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുഡ്ക നിർമാണം നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് അടക്ക വ്യാപാരം വഴി കോടികൾ വെട്ടിച്ച സംഘത്തെ പിടികൂടിയത്.
വ്യാജ ഇൻവോയ്സുകളും കണ്ടെടുത്തു. സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇന്റലിജൻസ് വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങൾ, കർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജൂൺ 22ന് നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്ട്രേഷനുകൾ കണ്ടെത്തി.
Next Story

