ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 85കാരൻ അറസ്റ്റിൽ
text_fieldsചിറ്റൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 85കാരൻ അറസ്റ്റിൽ. ബധിരയും മൂകയുമായ 14കാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ എരുത്തേമ്പതി പിടാരിമേട്ടിൽ കൃഷ്ണനെതിരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. വ്യാഴാഴ്ച രാവിെല 11ഓടെയാണ് സംഭവം.
ബഹളം കേട്ട് ഓടിയെത്തിയ മുത്തശ്ശി നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
കിഴക്കമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ചേലക്കുളം പറക്കവെട്ടി ഫിറോസ് ഖാനെ (42) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
2017 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും ഇയാൾക്കെതിരെ കേസുണ്ട്. കരാേട്ട ട്രെയിനറായ ഇയാൾ ചേലക്കുളത്ത് സൂപ്പർ മാർക്കറ്റ് നടത്തുകയായിരുന്നു. അയൽവാസിയായ മറ്റൊരു കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി ഉണ്ടായ തർക്കം പൊലീസിൽ എത്തി പറഞ്ഞുതീർത്ത് പുറത്തേക്കിറങ്ങുന്നതിനിടെ പ്രതിയുടെ ഭാര്യയാണ് പീഡനവിവരം പറഞ്ഞത്.
സേഹാദരങ്ങളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
വെള്ളമുണ്ട: പൊലീസ് സ്റ്റേഷൻ പരിധിയിൽ പന്ത്രണ്ടുകാരിയേയും 13 വയസ്സുള്ള സഹോദരനേയും ലൈംഗികമായി പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. വഞ്ഞോട് തോട്ടത്തിൽ തോമസി(62)നെയാണ് വെള്ളമുണ്ട പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. രണ്ട് കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ വീട്ടില്‍വെച്ചും മറ്റിടങ്ങളില്വെച്ചും തോമസ് പലതവണ മോശമായി പെരുമാറിയിട്ടുണ്ട്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതറിഞ്ഞ അമ്മ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ്, തന്നോടും തോമസ് മോശമായി പെരുമാറിയതായി പെണ്‍കുട്ടിയുടെ സഹോദരൻ വെളിപ്പെടുത്തിയത്. തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് ഇരുകുട്ടികളുടേയും മൊഴി രേഖപ്പെടുത്തി. ഇയാള്‍ മറ്റു പല കുട്ടികളേയും പീഡിപ്പിച്ചതായി സൂചനയുണ്ടെന്നും പരാതി ലഭിക്കുന്ന മുറക്ക് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
