Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടലിൽ പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിന് 8400 രൂപ പിഴ

text_fields
bookmark_border
പരിശോധനയിൽ മൂന്ന് ഹോട്ടലുകള്‍ അടപ്പിച്ചു, 84 കടകള്‍ക്ക് നോട്ടീസ്
ഹോട്ടലിൽ പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിന് 8400 രൂപ പിഴ
cancel

ക​ണ്ണൂ​ർ: ആ​രോ​ഗ്യ- ത​ദ്ദേ​ശ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ജി​ല്ല​യി​ലെ മൂ​ന്ന് ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു. 84 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സും ന​ൽ​കി. ജി​ല്ല​യി​ലെ 1186 ഭ​ക്ഷ്യ പാ​നീ​യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​റ്റ ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ 100 സ്‌​ക്വാ​ഡു​ക​ള്‍ പ​ങ്കെ​ടു​ത്തു.

ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍ബാ​റു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, ജൂ​സ് ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, സോ​ഡ-​സോ​ഫ്റ്റ് ഡ്രി​ങ്ക്- ഐ​സ് ഉ​ല്‍പാ​ദ​ക ക​ട​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ക, ശു​ചി​ത്വ​മി​ല്ലാ​യ്മ, മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ക, മാ​ലി​ന്യം ശ​രി​യാ​യി സം​സ്ക​രി​ക്കാ​തി​രി​ക്കു​ക, പ​ക​ര്‍ച്ച വ്യാ​ധി പ​ട​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക, ഹെ​ല്‍ത്ത് കാ​ര്‍ഡ്, ലൈ​സ​ന്‍സ്, ജ​ല​ഗു​ണ​നി​ല​വാ​ര സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ പ്ര​വ​ര്‍ത്തി​ക്കു​ക എ​ന്നീ കു​റ​വു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നാ​ണ് 84 ക​ട​ക​ള്‍ക്ക് നോ​ട്ടി​സ് ന​ല്‍കി​യ​ത്. ത​ളി​പ്പ​റ​മ്പ്, പേ​രാ​വൂ​ര്‍, മു​ണ്ടേ​രി​മൊ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗു​ണ​നി​ല​വാ​ര സ​ര്‍ട്ടി​ഫി​ക്ക​റ്റോ ജീ​വ​ന​ക്കാ​ര്‍ക്ക് ഹെ​ല്‍ത്ത് കാ​ര്‍ഡോ ഇ​ല്ലാ​തെ വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​തി​നാ​ണ് മൂ​ന്ന് ഭ​ക്ഷ്യ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി നി​യ​മ ലം​ഘ​ന​ത്തി​നും പു​ക​വ​ലി നി​രോ​ധി​ത ബോ​ര്‍ഡ് സ്ഥാ​പി​ക്കാ​ത്ത​തി​നും 8400 രൂ​പ കോ​ട്പ ആ​ക്ട് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി. വി​വി​ധ ക​ട​ക​ളു​ടെ വാ​ട്ട​ര്‍ ടാ​ങ്കി​ന്റെ ശു​ചി​ത്വം, അ​തി​ഥി തൊ​ഴി​ലാ​ളി വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും സം​ഘം പ​രി​ശോ​ധി​ച്ചു. ഭ​ക്ഷ്യ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ തു​ട​ര്‍ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8400 fine for not installing no-smoking board in hotel
Next Story