സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 8136 അധ്യാപക തസ്തിക
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 8136 അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. എയ്ഡഡ് സ്കൂളുകളിൽ 8918 അധ്യാപകരുടെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുമില്ല.കഴിഞ്ഞ അധ്യയന വർഷം മാത്രം സർക്കാർ സ്കൂളുകളിൽനിന്ന് 2834 അധ്യാപകർ വിരമിച്ചപ്പോൾ പി.എസ്.സി വഴി നിയമനം നടത്തിയത് 787 പേരെ മാത്രം.
നിയമസഭയിൽ ടി.വി. ഇബ്രാഹിം നൽകിയ ചോദ്യത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് കണക്ക് പുറത്തുവന്നത്. സർക്കാർ സ്കൂളുകളിൽ 3215 എൽ.പി.എസ്.ടി, 1518 യു.പി.എസ്.ടി, 2086 എച്ച്.എസ്.ടി ഒഴിവുകളാണുള്ളത്. 636 എച്ച്.എസ്.എസ്.ടി ജൂനിയർ, 539 എച്ച്.എസ്.എസ്.ടി സീനിയർ തസ്തികയും 55 വി.എച്ച്.എസ്.ഇ നോൺ വൊക്കേഷനൽ ജൂനിയർ, 87 സീനിയർ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
ഹയർസെക്കൻഡറികളിലെ 197 ലാബ് അസിസ്റ്റന്റ് തസ്തികകളിലും നിയമനമില്ല. എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി തസ്തികകളിൽ കൂടുതൽ ഒഴിവുള്ളത് മലപ്പുറം ജില്ലയിലാണ് -1455. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസിൽ നടപടി വൈകിയതോടെ എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരം ഹൈകോടതി തടയുകയായിരുന്നു. ഇതോടെയാണ് വി.എച്ച്.എസ്.ഇയിലെ 41 എണ്ണം ഉൾപ്പെടെ 8918 പേരുടെ നിയമനാംഗീകാരം തടഞ്ഞത്.
നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ജില്ല തിരിച്ച്
തിരുവനന്തപുരം 433, കൊല്ലം 408, പത്തനംതിട്ട 239, ആലപ്പുഴ 578, കോട്ടയം 1233, ഇടുക്കി 49, എറണാകുളം 746, തൃശൂർ 948, പാലക്കാട് 318, മലപ്പുറം 1595, കോഴിക്കോട് 501, വയനാട് 252, കണ്ണൂർ 1301,കാസർകോട് 276
എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി തസ്തികകളിലെ ഒഴിവ് ജില്ല തിരിച്ച്
തിരുവനന്തപുരം- 465, 167, 238
കൊല്ലം- 274, 51, 92
പത്തനംതിട്ട- 149, 24, 34
ആലപ്പുഴ- 80, 34, 134
കോട്ടയം- 63, 32, 27
ഇടുക്കി- 16, 34, 33
എറണാകുളം- 80, 140, 99
തൃശൂർ- 345, 173, 117
പാലക്കാട്- 158, 192, 237
മലപ്പുറം- 857, 121, 477
കോഴിക്കോട്- 340, 254, 234
വയനാട്- 56, 30, 76
കണ്ണൂർ- 83, 69, 176
കാസർകോട്- 249, 197, 112
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

