ട്രെയിനില്ലെങ്കിൽ 80 ശതമാനം മറുനാടൻ മലയാളികൾക്കും മടങ്ങാനാകില്ല
text_fieldsതിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ 80 ശതമാനത്തിനും മടങ്ങാൻ പ്രേത്യക ട്രെയിൻ സർവിസ് അനിവാര്യം. മടങ്ങാനായി 1,70,917 പേരാണ് ഇന്നലെ വൈകീട്ട് വരെ രജിസ്റ്റർ ചെയ്തത്. യാത്രാപാസിന് അപേക്ഷിച്ചത് 28,272 പേർ മാത്രവും. സ്വന്തം വാഹനമുള്ളവരോ വാടകക്ക് വാഹനം വിളിച്ചോ എത്താൻ ശേഷിയുള്ളവരാണ് പാസിന് അപേക്ഷിച്ചത്.
മടങ്ങാനായി രജിസ്റ്റർ ചെയ്തവരിൽ 16.5 ശതമാനം മാത്രമാണ് പാസിന് അപേക്ഷിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് വാഹനങ്ങളിൽ മടങ്ങാൻ കഴിയില്ല. ട്രെയിൻ സർവിസ് നിർബന്ധമാണ്. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ഉത്സാഹം കാണിച്ച സംസ്ഥാന സർക്കാർ മലയാളികളെ തിരിച്ചെത്തിക്കുന്നതിനു ഫലപ്രദമായി ശ്രമിച്ചില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പ്രത്യേക നോൺ സ്റ്റോപ് ട്രെയിനിന് മുഖ്യമന്ത്രി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ട്രെയിനിനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമം വൈകിയെന്നാണ് വിമർശനം. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലുള്ള മലയാളികളാണ് പാസിന് അപേക്ഷിച്ചവരിൽ ബഹുഭൂരിഭാഗവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.