Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേപ്പാളിൽ മരിച്ച...

നേപ്പാളിൽ മരിച്ച മലയാളി വിനോദ സഞ്ചാരികൾ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികൾ

text_fields
bookmark_border
നേപ്പാളിൽ മരിച്ച മലയാളി വിനോദ സഞ്ചാരികൾ തിരുവനന്തപുരം, കോഴിക്കോട് സ്വദേശികൾ
cancel
camera_alt1-?????? ????? ????, ????? ?????, ???? ????, ?????? ?????, ??? 2-???????? ??????? ?????,?????,

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​ൽ വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ മ​ല​യാ​ളി​സം​ഘ​ത്തി​ലെ ര​ണ്ട്​ ദ​മ്പ​തി​ക​ളും ന ാ​ല്​ കു​ട്ടി​ക​ളു​മ​ട​ക്കം എ​ട്ടു​പേ​രെ റി​സോ​ർ​ട്ട്​ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി ​ക്കോ​ട്​ കു​ന്ദ​മം​ഗ​ലം പു​ന​ത്തി​ൽ മാ​ധ​വ​ൻ നാ​യ​രു​ടെ മ​ക​ൻ ര​ഞ്ജി​ത്ത് കു​മാ​ർ (37), ഭാ​ര്യ ഇ​ന്ദു ല​ക്ഷ് മി (32), മ​ക​ൻ വൈ​ഷ്ണ​വ് (ര​ണ്ട്), തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി ചേ​ങ്കോ​ട്ടു​കോ​ണം അ​യ്യ​ൻ​കോ​യി​ക്ക​ൽ രോ​ ഹി​ണി ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും പ്ര​സ​ന്ന​യു​ടെ​യും മ​ക​ൻ പ്ര​വീ​ൺ കൃ​ഷ്ണ​ൻ (39), ഭാ​ര്യ ശ​ര​ണ്യ (34), മ​ക് ക​ളാ​യ ശ്രീ​ഭ​ദ്ര (9), ആ​ർ​ച്ച (6), അ​ഭി​ന​വ് (നാ​ല്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
പ്ര​മു​ഖ ടൂ​റി​സ്​​റ്റ്​ കേ​ന ്ദ്ര​മാ​യ പൊ​ഖാ​റ​യി​ലേ​ക്ക്​ വ​ന്ന 15 അം​ഗ മ​ല​യാ​ളി​സം​ഘം താ​മ​സി​ച്ചി​രു​ന്ന മ​ക​വ​ൻ​പു​ർ ജി​ല്ല​യി​ലെ ഡാ​മ​നി​ലു​ള്ള എ​വ​റ​സ്​​റ്റ്​ പ​നോ​ര​മ റി​സോ​ർ​ട്ടി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ്​ ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഡി​സം​ബ​ർ-​ജ​നു​വ​രി കാ​ല​ത്ത്​ വീ​ശാ​റു​ള്ള ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റി​ൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​ൻ ഉ​പ​യോ​ഗി​ച്ച ഹീ​റ്റ​റി​ൽ നി​ന്ന്​ ചോ​ർ​ന്ന കാ​ർ​ബ​ൺ മോ​ണോ​ക്​​സൈ​ഡ്​ വാ​ത​കം ശ്വ​സി​ച്ച​താ​ണ്​​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്.

nepal-death

രാ​വി​ലെ മു​റി​യി​ൽ അ​ബോ​ധാ​വ​സ്​​ഥ​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ എ​ട്ടു​പേ​രെ​യും വ്യോ​മ​മാ​ർ​ഗം കാ​ഠ്​​മ​ണ്ഡു​വി​ലെ ‘ഹാം​സ്​’ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്​​ട​ർ​മാ​ർ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ നി​ന്നു​ള്ള ഡോ​ക്​​ട​റും സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ത​ല​സ്​​ഥാ​ന​മാ​യ കാ​ഠ്​​മ​ണ്ഡു​വി​ന്​ തെ​ക്ക്​ 70 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പ്ര​ദേ​ശ​മാ​യ​ ഡാ​മ​നി​ലെ റി​സോ​ർ​ട്ടി​ൽ നാ​ലു​ മു​റി​ക​ളാ​ണ്​ സം​ഘം ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്. എ​ട്ടു​പേ​ർ ഒ​രു മു​റി​യി​ൽ ഉ​റ​ങ്ങി. ബാ​ക്കി​യു​ള്ള​വ​ർ മ​​റ്റ്​ മു​റി​ക​ളി​ലാ​ണ്​ കി​ട​ന്ന​തെ​ന്ന്​ റി​സോ​ർ​ട്ട്​ മാ​നേ​ജ​ർ പ​റ​ഞ്ഞു.

ദു​ര​ന്ത​മു​ണ്ടാ​യ മു​റി​യു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും അ​ക​ത്തു​ നി​ന്ന്​ കു​റ്റി​യി​ട്ടി​രു​ന്ന​താ​യും മാ​നേ​ജ​ർ പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രോ​ടൊ​പ്പം അ​ടു​ത്ത മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങി​യ ര​ഞ്ജി​ത്തി​​െൻറ മു​തി​ർ​ന്ന മ​ക​ൻ മാ​ധ​വ് (ഏ​ഴ്) ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ​പെ​ടു​ന്നു. കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് സ്കൂ​ളി​ൽ ര​ണ്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ് മാധവ്​. പ്ര​ഭാ​വ​തി​യാ​ണ്​ ര​ഞ്ജി​ത്തി​​െൻറ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ന്ധു, സ​ജി​ത്.

എട്ടു പേരെയും വിമാന മാർഗം കാഠ്മണ്ഡുവിലെ ദുംബരാഹിയിലെ എച്ച്.എ.എം.എസ് ആശുപത്രിയിൽ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം കാഠ്മണ്ഡുവിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഡൽഹിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലെത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

മൃതദേഹങ്ങൾ ഉടൻ​ നാട്ടിലെത്തിക്കാൻ ഇടപെടലുമായി സർക്കാറും പൊലീസും

തിരുവനന്തപുരം: നേപ്പാളിൽ മരിച്ച മലയാളികളായ എട്ട്​ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സംസ്​ഥാന സർക്കാറി​​​െൻറയും കേരള പൊലീസി​​​െൻറയും ശക്തമായ ഇടപെടൽ. അപകട വിവരം അറിഞ്ഞയുടൻ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന്​ കത്തയച്ചു. സംസ്​ഥാന ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നേപ്പാൾ പൊലീസുമായി ബന്ധപ്പെട്ടു. സംസ്​ഥാന ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും ടെലിഫോണിൽ സംസാരിച്ചു.

മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികളാണ്​ സംസ്​ഥാന സർക്കാർ കൈക്കൊണ്ടത്​. മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ നിർദേശപ്രകാരം നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. പോസ്​റ്റ്​മോർട്ടം നടപടികൾക്കുശേഷം വ്യാഴാഴ്​ചക്കുള്ളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി അഗാധദുഃഖം രേഖപ്പെടുത്തി. ആവശ്യമായ ഇടപെടലുകള്‍ നടത്തിയതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മന്ത്രി കടകംപള്ളിയെ അറിയിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരുകയാണെന്നും സംസ്​ഥാന പൊലീസ്​ മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalkerala newsmalayalam newsKerala tourists dead
News Summary - 8 tourists from Kerala found dead in Nepal -Kerala News
Next Story