കാണാതായ ഒരു ബോട്ട് കൽപ്പേനിയിൽ; എട്ടുപേർ രക്ഷപ്പെട്ടു
text_fieldsതിരുവനന്തപുരം: തൂത്തുക്കുടിയിൽ നിന്ന് പോയ സെൻറ് പീറ്റർ ബോട്ട് ലക്ഷദ്വീപിലെ കൽപ്പേനിയിൽ കണ്ടെത്തി. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ് രക്ഷെപ്പടുത്തിയത്. ഇതിൽ പതിനൊന്ന് പേരുണ്ടായിരുന്നു. ഒരാൾ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുന്നു. രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് സ്വേദശികളാണ് രക്ഷപ്പെട്ടതെന്നാണ് സൂചന. എന്നാൽ ബോട്ട് കേരളത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുരുത്തിന് സമീപത്തായി രണ്ടു ബോട്ടുകൾ കൂടി കണ്ടെത്തിയതായും വിവരങ്ങളുണ്ട്.
ഇതോടെ നാവികസേനയും കോസ്റ്റ് ഗാർഡും വ്യോമസേനയും ചേർന്ന് കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 29 പേരെ രക്ഷപ്പെടുത്തി. മരണം 16 ആയതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
