കേരളത്തിൽ എട്ടുപേർക്ക് കൂടി ഒമിക്രോൺ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കും ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിൽ രണ്ടുപേർക്ക് വീതവുമാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 37 ആയി.
റഷ്യയില്‍നിന്ന് ഡിസംബര്‍ 22ന് തിരുവനന്തപുരത്ത് എത്തിയ വിദേശി (48), 16ന് നമീബിയയില്‍നിന്ന് എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍നിന്ന് എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍നിന്ന് എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യു.കെയില്‍നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യു.എ.ഇയില്‍നിന്ന് 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍നിന്ന് 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റിവായ യു.കെയില്‍നിന്ന് വന്ന എറണാകുളം സ്വദേശിയെ (39) നെഗറ്റിവ് ആയതിനെതുടർന്ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

