മുംബൈ ഇ.എസ്.െഎ ആശുപത്രി തീപിടുത്തം: മരണം എട്ടായി
text_fieldsമുംബൈ: കിഴക്കൻ അന്ധേരിയിലെ എം.െഎ.ഡി.സിയിൽ ഇ.എസ്.െഎ കോർപറേഷനു കീഴിലെ ആശുപത്രിയി ലുണ്ടായ തീപിടിത്തത്തിൽ മരണം എട്ടായി. പരിക്കേറ്റ് കോപ്പർ, ഹോളി സ്പിരിറ്റ് ആശുപത്രികളിൽ ചികിത്സയ ിലായിരുന്ന രണ്ടുപേരാണ് ഇന്ന് പുലർച്ചെ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മരോളിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ ആറുപേർ മരിക്കുകയും 50ഒാളം പേർക്ക്് പരിക്കേക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 4.20ഒാടെയാണ് അഞ്ചുനില കെട്ടിടത്തിെൻറ നാലാം നിലയിൽ തീ പടർന്നുതുടങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തിയത്. ഇടക്ക് തീ ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. മുളകൊണ്ടുള്ള കോണി ഉപയോഗിച്ചാണ് വയോധികരെയും കുട്ടികളെയും മുകൾ നിലകളിൽനിന്ന് താഴെ എത്തിച്ചത്.
