Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോലഞ്ചേരിയിൽ 75കാരിക്ക് ക്രൂരപീഡനം; ശരീരം കത്തികൊണ്ട് വരഞ്ഞ് കീറി
text_fieldsbookmark_border
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിൽ 75 വയസ്സുകാരിയെ മൂന്നുപേർ ചേർന്ന് അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുണ്ട്. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തിയിട്ടുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വൻകുടലിന് പരിക്കേറ്റ വയോധികയെ കോലഞ്ചേരി മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.
കൂടുതൽ വിവരങ്ങൾ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലേ പുറത്തുവരികയുള്ളൂവെന്ന് പുത്തൻകുരിശ് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

