Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിലമ്പൂരിൽ പോളിങ്...

നിലമ്പൂരിൽ പോളിങ് 74.35 ശതമാനം; വോട്ടു ചോർച്ച ഭയന്ന് ഇടത്-വലത് മുന്നണികൾ

text_fields
bookmark_border
നിലമ്പൂരിൽ പോളിങ് 74.35 ശതമാനം; വോട്ടു ചോർച്ച ഭയന്ന് ഇടത്-വലത് മുന്നണികൾ
cancel

മ​ല​പ്പു​റം: പ്ര​ചാ​ര​ണാ​വേ​ശം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​പ്പോ​ൾ നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​മാ​ന്യം ഭേ​ദ​​പ്പെ​ട്ട പോ​ളി​ങ്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 74.35 ശ​ത​മാ​ന​മാ​ണ് പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വോ​ട്ട​ർ​മാ​രെ പി​ന്തി​രി​പ്പി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ വി​ജ​യ​പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ന്ന​തും മോ​ശ​മ​ല്ലാ​ത്ത പോ​ളി​ങ് ശ​ത​മാ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചെ​ന്ന് യു.​ഡി.​എ​ഫ് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ, അ​ടി​ത്ത​ട്ടി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ​പ്ര​തി​ഫ​ല​ന​മാ​ണ് പോ​ളി​ങ്ങെ​ന്ന് ഇ​ട​ത് കേ​​​ന്ദ്ര​ങ്ങ​ൾ പ​റ​യു​ന്നു. സ്വ​ത​ന്ത്ര​നാ​യ പി.​വി. അ​ൻ​വ​ർ പി​ടി​ച്ച വോ​ട്ടു​ക​ളും നി​ർ​ണാ​യ​ക​മാ​കും.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളി​ങ് ശ​ത​മാ​ന​ത്തി​നേ​ക്കാ​ൾ മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്റെ കു​റ​വ് മാ​ത്ര​മേ ഇ​ത്ത​വ​ണ​യു​ള്ളു. ​ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 12 ശ​ത​മാ​ന​ത്തി​ലേ​റെ ഉ​യ​ർ​ന്ന പോ​ളി​ങ്ങാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തിങ്കളാഴ്ചയാണ് നിലമ്പൂരിലെ വോട്ടെണ്ണല്‍. 10 സ്ഥാനാര്‍ഥികളാണ് നിലമ്പൂരിൽ മത്സരരംഗത്തുണ്ടായിരുന്നത്. ആകം 2.32 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M SwarajAryadan ShoukathPV AnvarNilambur By Election 2025
News Summary - 74.35 percent voting in Nilambur by-election
Next Story