Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ഇന്ന് 74 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ

text_fields
bookmark_border
കോഴിക്കോട് ഇന്ന് 74 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ
cancel

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 74 പേര്‍ക്കാണ് രോഗബാധയുണ്ടായത്.

ഇതോടെ ആകെ 510 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 117 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 136 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 216 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി യിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സി യിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ഒരാള്‍ കാസര്‍ഗോഡും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട്് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, 6 മലപ്പുറം സ്വദേശികളും 2 തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും 1 കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്ക് പോസിറ്റീവ് ആയി. കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36) എന്നിവർക്കാണ് രോഗബാധ.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45) എന്നിവർക്ക് കോവിഡ് പോസിറ്റീവ് ആയി. .

സമ്പര്‍ക്കം വഴി 74 പേര്‍ക്ക് രോഗബാധ
ചെക്യാട് - 26, തിരുവള്ളൂര്‍ - 10, പുറമേരി - 2, കോഴിക്കോട് കോര്‍പ്പറേഷന്‍ - 15, കുന്ദമംഗലം - 6, വടകര - 6, പെരുമണ്ണ - 1, ഒളവണ്ണ- 1,
തിരുവങ്ങൂര്‍-1, മടപ്പള്ളി - 1, വില്ല്യാപ്പള്ളി - 1, എടച്ചേരി- 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - 1. ( കൂടാതെ സമ്പര്‍ക്കത്തില്‍ പെട്ട രണ്ട് മരണവും, കോഴിക്കോട് കോര്‍പ്പറേഷന്‍).

ഉറവിടം വ്യക്തമല്ലാത്ത മൂന്നു പോസിറ്റീവ് കേസുകൾ
കുറ്റ്യാടി - സ്ത്രീ (22), എടച്ചേരി - പുരുഷന്‍ (65), തിരുവളളൂര്‍ - സ്ത്രീ (40).

ജില്ലയില്‍ 66 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പുറമേരി സ്വദേശി പുരുഷന്‍ (27). എന്‍.ഐ.ടി എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന നാദാപുരം സ്വദേശികളായ 21 പേര്‍, പുരുഷന്‍- (40), (32), (45), സ്ത്രീ- (57), (40), (40), (43), (36), (24), (26), (40), ആണ്‍കുട്ടി- (17), (9), (4), പെണ്‍കുട്ടി - (16), (10), (12), (5), (15), (3), (3). തൂണേരി സ്വദേശികളായി 13 പേര്‍. പുരുഷന്‍- (28), (19), (40), (27), (41), (60), (40), (53), (27), സ്ത്രീ- (42), ആണ്‍കുട്ടി- (13), (13), (2). കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ 11 പേര്‍, പുരുഷന്‍- (69), (37), (23), (23), സ്ത്രീ- (30), (36), (48), (33), ആണ്‍കുട്ടി- (6), (6), പെണ്‍കുട്ടി - (17). വടകര മുന്‍സിപ്പാലിറ്റിയിലെ 10 പേര്‍, പുരുഷന്‍- (39), (40), (46), (60), സ്ത്രീ- (40), (19), (64), (50), (30), പെണ്‍കുട്ടി - (17), ഏറാമല സ്വദേശികളായ പുരുഷന്‍ ( 57), (44), ചാത്തമംഗലം സ്വദേശി പുരുഷന്‍ ( 27), വില്ല്യാപ്പള്ളി സ്വദേശി പുരുഷന്‍ ( 60), മണിയൂര്‍ സ്വദേശി പുരുഷന്‍ (44), ചങ്ങരോത്ത് സ്വദേശി പുരുഷന്‍ (32), കൂടരഞ്ഞി സ്വദേശി സ്ത്രീ (20),ചെറുവണ്ണൂര്‍ പേരാമ്പ്ര സ്വദേശി പുരുഷന്‍ (38),വാണിമേല്‍ സ്വദേശി പുരുഷന്‍ (47), കായക്കൊടി സ്വദേശി പുരുഷന്‍ (25).

പുതുതായി വന്ന 563 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,130 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 73671 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 123 പേര്‍ ഉള്‍പ്പെടെ 672 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 286 പേര്‍ മെഡിക്കല്‍ കോളേജിലും 132 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 233 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് 21 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

2026 സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചു. ആകെ 44281 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 42375 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 41490 എണ്ണം നെഗറ്റീവ് ആണ്. 1906 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 164 പേര്‍ ഉള്‍പ്പെടെ ആകെ 4409 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3777 പേര്‍ വീടുകളിലും, 88 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 29 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 23250 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 74 transmitted covid case in kozhikode
Next Story