7317 അതിദരിദ്ര കുടുംബങ്ങൾക്ക് റേഷൻ കാർഡ്
text_fieldsതൃശൂർ: അതിദരിദ്രരിൽ ദരിദ്രരായ 7317 കുടുംബങ്ങൾക്ക് റേഷൻകാർഡുമായി പൊതുവിതരണ വകുപ്പ് രംഗത്ത്. 14 ജില്ലകളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനയിൽ കേരളത്തിൽ 64006 അതിദരിദ്രരെയാണ് കണ്ടെത്തിയത്.
ഇവരിൽ റേഷൻകാർഡ് ഇല്ലാത്തവർക്ക് നൽകാനാണ് ധാരണ. ഇത് അനുസരിച്ച് താലൂക്ക് സപ്ലൈ ഓഫിസുകൾ കേന്ദ്രീകരിച്ച് ഇവർക്ക് കാർഡുകൾ അനുവദിക്കും. ആദ്യം സൗജന്യമായി ആനുകൂല്യങ്ങൾ ഇല്ലാത്ത പൊതുകാർഡാണ് (വെള്ള) നൽകുക. പിന്നാലെ ഗുണഭോകൃത കാർഡുകളിലേക്ക് ഇവ മാറ്റും. മാനദണ്ഡങ്ങൾ പരിശോധിച്ച് അന്ത്യോദയ (മഞ്ഞ), മുൻഗണന (പിങ്ക്) വിഭാഗങ്ങളിലേക്കാവും മാറ്റുക
7317 കുടുംബങ്ങളിൽ 4889 പേർക്ക് ആധാർകാർഡ് ഇല്ലാത്തതിനാൽ റേഷൻകാർഡ് നൽകാനാവാത്ത സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധി പരിഹരിക്കാൻ ആധാർകാർഡ് നൽകാനും ധാരണയായിട്ടുണ്ട്. അനർഹമായി ഗുണഭോകൃത കാർഡ് കൈവശം വെച്ചവർക്കെതിരെ നടപടി തുടരുന്നതിനാൽ അതിദരിദ്രർക്ക് അന്ത്യോദയ, മുൻഗണന കാർഡ് ലഭ്യമാവാൻ അവസരവുമുണ്ട്. 13942 കാർഡുകളാണ് അടുത്തിടെ അന്ത്യോദയ, മുൻഗണന വിഭാഗത്തിൽനിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. ഇതിൽ 7317 കാർഡുകൾ അതിദരിദ്രർക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

