കേരളത്തിൽ കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചത് 72,000ത്തിലധികംപേർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനകം കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പിന് വിധേയരായത് 72530 ആരോഗ്യ പ്രവർത്തകർ. തിങ്കളാഴ്ച മാത്രം 18,450 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യമറിയിച്ചത്.
പ്രതിരോധ മരുന്ന് വിതരണം ഊർജ്ജിതമാക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 249 ആക്കി ഉയർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച 227 കേന്ദ്രങ്ങളിലാണ് പ്രതിരോധ മരുന്ന് വിതരണം നടന്നത്. ശനിയാഴ്ച 80 കേന്ദ്രങ്ങളിൽ നിന്നായി 6236 ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു.
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരും കോവിഡിനെതിരെ പോരാടുന്നവരുമായ 4,97441 പേർ പ്രതിരോധ മരുന്നിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ മേഖലയിൽ നിന്ന് 1,89,100 പേരും സ്വകാര്യ മേഖലയിൽ നിന്ന് 2,09,991 പേരും ഉൾപ്പെടെ 3,99,091 ആരോഗ്യ പ്രവർത്തകരും 2,965 കേന്ദ്ര ആരോഗ്യ പ്രവർത്തകരും വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ആഭ്യന്തര വകുപ്പിൽ നിന്ന് 75,592 തൊഴിലാളികളും 6,600 നഗരസഭ തൊഴിലാളികളും 13,193 റവന്യു വകുപ്പ് േജാലിക്കാരും കോവിഡ് പ്രതിരോധ മരുന്നിന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രജിസ്ട്രേഷൻ പ്രക്രിയ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

