Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
neyyar dam
cancel
Homechevron_rightNewschevron_rightKeralachevron_rightനെയ്യാർ, പേപ്പാറ...

നെയ്യാർ, പേപ്പാറ വന്യജീവി സ​ങ്കേതത്തിന്​ ചുറ്റും 70.9 ചതുരശ്ര കി.മീറ്റർ പരിസ്ഥിതി ലോലം

text_fields
bookmark_border
Listen to this Article

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ-​പേ​പ്പാ​റ വ​ന്യ​ജീ​വി സ​​ങ്കേ​ത​ങ്ങ​ൾ​ക്ക്​ ചു​റ്റു​മു​ള്ള 70.90 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി (ഇ.​എ​സ്.​ഇ​സ​ഡ്) പ്ര​ഖ്യാ​പി​ച്ച്​ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ മ​​ന്ത്രാ​ല​യം ക​ര​ട്​ വി​ജ്ഞാ​പ​ന​മാ​യി. അ​ഗ​സ്ത്യ​മ​ല ജൈ​വ​സം​ര​ക്ഷി​ത മേ​ഖ​ല​യു​ടെ കേ​ന്ദ്ര ഭാ​ഗ​വും പെ​രി​യാ​ർ എ​ല​ഫ​ന്‍റ്​ റി​സ​ർ​വി​ന്‍റെ ഭാ​ഗ​വു​മാ​ണ്​ നെ​യ്യാ​ർ-​പേ​പ്പാ​റ വ​ന്യ​ജീ​വി സ​​ങ്കേ​ത​ങ്ങ​ൾ. 60 ദി​വ​സ​ത്തി​ന​കം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​ട​ക്കം മ​ന്ത്രാ​ല​യ​ത്തെ അ​ഭി​പ്രാ​യം അ​റി​യി​ക്കാം.

ക​ള്ളി​ക്കാ​ട്, അ​മ്പൂ​രി, വാ​ഴി​ച്ചാ​ൽ, മ​ണ്ണൂ​ർ​ക്ക​ര, വി​തു​ര പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്​ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രു​ന്ന​ത്. വ​ന്യ​ജീ​വി​സ​​ങ്കേ​ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി വ​ട​ക്ക്​ വാ​ൽ​വെ​ട്ടി മു​ത​ൽ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ 2.41 കി​ലോ​മീ​റ്റ​റോ​ളം നീ​ളു​ന്നു.

പ​രു​ത്തി​പ്പ​ള്ളി വ​നം ഡി​വി​ഷന്റെ കി​ഴ​ക്കേ അ​തി​ര്​ മു​ത​ൽ ചോ​ട്ടു​പാ​റ ക​ട​ന്ന്​ ക​രി​മ​ല​ക്ക​ക്ക​രി വ​രെ​യും നീ​ളും. നെ​യ്യാ​റി​ന്‍റെ​യും ക​ര​മ​ന​യു​ടെ​യും നീ​ർ​ത്ത​ട​ങ്ങ​ളി​ലൂ​ടെ മാ​പ്പി​മ​ലൈ, ക​ണ്ണ​ൻ​കു​ന്ന്, നാ​ച്ചി​യാ​ടി​കു​ന്ന്​ മു​ത​ൽ അ​തി​രു​മ​ല​വ​രെ​യും വ​ട​ക്ക​ൻ അ​തി​രു​ണ്ട്.

കി​ഴ​ക്ക്​ അ​തി​രു​മ​ല മു​ത​ൽ അ​ഗ​സ്ത്യ​മ​ല​യു​ടെ അ​തി​രു​ക​ളി​ലൂ​ടെ ക​ട​ന്ന്​ വാ​വ​ട്ടി​മ​ല, വ​ര​യാ​ട്ടു​മു​ടി​യും ക​ട​ന്ന്​ വെം​ഗു​ല​മ​ല​വ​രെ. തെ​ക്ക്​ വെം​ഗു​മ​ല​യി​ൽ നി​ന്ന്​ ആ​ന​മു​ഖം വ​രെ​യും ശേ​ഷം നെ​യ്യാ​ർ അ​ണ​ക്കെ​ട്ട്​ നി​റ​ഞ്ഞ്​ നി​ൽ​ക്കു​മ്പോ​ൾ വ​രു​ന്ന പ്ര​ദേ​​ശം വ​രെ. പ​ടി​ഞ്ഞാ​റ്​ നെ​യ്യാ​ർ​ അ​ണ​ക്കെ​ട്ട്​ മു​ത​ൽ തൂ​റി​പാ​റ​യി​ലും കോ​ട്ടൂ​രി​ന്‍റെ ഒ​രു ഭാ​ഗ​വും ക​ട​ന്ന്​ നെ​ട്ടു​കാ​ൽ​തേ​രി​ക്കു​ന്ന റി​സ​ർ​വ്​ വ​ന​ത്തി​ന്‍റെ അ​തി​രു​ക​ളി​ലും മ്ലാ​വെ​ട്ടി​വ​രെ​യു​ണ്ട്.

അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ന്​ ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് കേ​ന്ദ്ര, സം​സ്ഥാ​ന നി​യ​മ​ത്തി​ന്​ അ​നു​സൃ​ത​മാ​യി​ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല സോ​ണ​ൽ മാ​സ്റ്റ​ർ​പ്ലാ​ൻ ത​യാ​റാ​ക്ക​ണം. മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മ്പോ​ൾ നി​ല​വി​ലു​ള്ള​തോ അം​ഗീ​ക​രി​ച്ച​തോ ആ​യ ഭൂ ​ഉ​പ​യോ​ഗ​ത്തി​ന്​ ഒ​രു നി​യ​ന്ത്ര​ണ​വും അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ഗ്രാ​മ-​ന​ഗ​ര കു​ടി​യേ​റ്റ​പ്ര​ദേ​ശ​ങ്ങ​ൾ, വ​ന​പ്ര​ദേ​ശ​ങ്ങ​ൾ, കൃ​ഷി മേ​ഖ​ല, പാ​ർ​ക്കു​ക​ൾ, തു​ട​ങ്ങി​യ​വ അ​ട​യാ​ള​പ്പെ​ടു​ത്തും.

മേ​ൽ​നോ​ട്ട​സ​മി​തി ശി​പാ​ർ​ശ പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ല​വി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യും വീ​തി​കൂ​ട്ട​ലും പു​തി​യ റോ​ഡ്​ നി​ർ​മാ​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന നി​ർ​മാ​ണം, ന​ഗ​ര​സൗ​ക​ര്യ​ങ്ങ​ൾ, മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കാ​ത്ത ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ, കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കും. ഇ​ക്കോ-​ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​ക​സ​ന​വും ടൂ​റി​സം മാ​സ്റ്റ​ർ പ്ലാ​ൻ അ​നു​സ​രി​ച്ച്​ ന​ട​പ്പാ​ക്കാ​മെ​ന്നും വി​ജ്ഞാ​പ​നം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neyyar
News Summary - 70.9 sq km Ecological Survey around Neyyar and Peppara Wildlife Sanctuaries
Next Story