Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പയിലും...

പമ്പയിലും നിലയ്ക്കലിലും 700 പൊലീസുകാരെ വിന്യസിച്ചെന്ന്​ ഡി.ജി.പി

text_fields
bookmark_border
പമ്പയിലും നിലയ്ക്കലിലും 700 പൊലീസുകാരെ വിന്യസിച്ചെന്ന്​ ഡി.ജി.പി
cancel

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർഥാടകർക്ക് സുരക്ഷ നൽകാനും കൂടുതൽ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരെ നിയോഗിച്ചു. ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ എഴുന്നൂറോളം സായുധ പൊലീസിനെ വിന്യസിച്ചതായി സംസ്​ഥാന പൊലീസ്​ മേധാവി ലോക്നാഥ് ബെഹ്​റ അറിയിച്ചു. 100 വനിത പൊലീസും ഇവരിലുണ്ട്​. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തവർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ഉടൻ പിടികൂടുമെന്നും ഡി.ജി.പി അറിയിച്ചു.

ടെലികമ്യൂണിക്കേഷൻ എസ്​.പി മഞ്ജുനാഥ്, സി.ബി.സി.ഐ.ഡി അനാലിസിസ്​ വിങ് എസ്.പി സുദർശൻ, എൻ.ആർ.ഐ സെൽ എസ്.​പി വി.ജി. വിനോദ്കുമാർ, കൊല്ലം സിറ്റി ജില്ല പൊലീസ്​ മേധാവി പി.കെ. മധു എന്നിവരെയാണ് നിയോഗിച്ചത്. പത്തനംതിട്ട ജില്ല പൊലീസ്​ മേധാവി ടി. നാരായണൻ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡൻറ് കെ.ജി. സൈമൺ, പൊലീസ്​ ആസ്​ഥാനത്തെ സ്​പെഷൽ സെൽ എസ്​.പി വി. അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷസംവിധാനം. രണ്ട് എസ്.പിമാർ, നാല് ഡിവൈ.എസ്​.പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻ നിയോഗിക്കും. 11 സർക്കിൾ ഇൻസ്​പെക്ടർമാർ, 33 സബ്​ ഇൻസ്​പെക്ടർമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാർ എന്നിവരെയും ഉടൻ നിയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspambakerala online newsnilakkalSabarimala News
News Summary - 700 police officers posted in pamba and nilakkal -kerala news
Next Story