Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു വർഷം നീണ്ട സാഹസിക...

ഒരു വർഷം നീണ്ട സാഹസിക യാത്രക്ക്​ അവസാനം;  ഭീമൻ യന്ത്രഭാഗം വി.എസ്​.സി.യിലെത്തിച്ചു

text_fields
bookmark_border
ഒരു വർഷം നീണ്ട സാഹസിക യാത്രക്ക്​ അവസാനം;  ഭീമൻ യന്ത്രഭാഗം വി.എസ്​.സി.യിലെത്തിച്ചു
cancel

തിരുവനന്തപുരം: മുംബൈയിൽ നിന്ന്​ തിരുവനന്തപുരത്തേക്ക്​ ട്രക്കിൽ വരാനെടുത്തത്​ ഒരുവർഷം. അദ്​ഭുതം തോന്നുന്നുണ്ടല്ലെ. എന്നാൽ സംഗതി സത്യമാണ്​. ഹൊറിസോണ്ടല്‍ എയ്റോ സ്പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന ഭീമൻ യന്ത്ര സംവിധാനമാണ്​ ട്രക്കിൽ റോഡുമാർഗം വട്ടിയൂർക്കാവിലെ വിക്രം സാരാഭായ്​ സ്​പെയ്​സ്​ സ​െൻററിലെത്തിച്ചത്​.

യാത്ര ആരംഭിച്ചത്​ മഹാരാഷ്‍ട്രയിലെ താനെക്ക് സമീപമുള്ള അംബര്‍നാഥില്‍ നിന്നാണ്. അംബര്‍നാഥിലെ യുണീക് ഇൻ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്‍ ഭാരമുണ്ട്. ചെന്നൈ ആസ്ഥാനമായ ജി.പി.ആര്‍ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വിഎസ്എസ്‌സിയില്‍ എത്തിക്കാന്‍ കരാറെടുത്തത്​. യന്ത്രത്തി​​െൻറ വലുപ്പക്കൂടുതൽ കാരണം കപ്പലിലൊ വിമാനത്തിലൊ എത്തിക്കാനാവില്ലായിരുന്നു. അങ്ങിനെയാണ്​ ട്രക്കിനെ ആശ്രയിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അധികൃതർ എത്തിച്ചേർന്നത്​.

വോൾവൊ ട്രക്കിലായിരുന്നു യാത്ര. യന്ത്രം കയറ്റുന്നതിന്​ 64 വീലുകളുള്ള പ്രത്യേക പ്ലാറ്റ്​ഫോം നിർമിച്ചിരുന്നു. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണിലധികം ഭാരമുണ്ട്​. നാല് സംസ്ഥാനങ്ങള്‍ താണ്ടിയായിരുന്നു യാത്ര. പ്രതിദിനം അഞ്ച്-ആറ്​​ കിലോമീറ്ററൊക്കെയായിരുന്നു പിന്നിട്ടിരുന്നതെന്ന്​ ട്രക്ക്​ ജീവനക്കാർ പറയുന്നു. മൊത്തം 32 പേരാണ്​ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്​.

അവസാനം ഞായറാഴ്​ച ഇവർ തിരുവനന്തപുരത്തെത്തി. കോവിഡിനെ തുടർന്നും യാത്രയിൽ കാലതാമസമുണ്ടായി. തമിഴ്​നാട്ടിലെ ശുചീന്ദ്രത്ത്​ ട്രക്ക്​ രണ്ടുമാസം നിർത്തിയിടേണ്ടിവന്നിരുന്നു. രണ്ടാഴ്‍ച മുമ്പാണ് ലോറി സംസ്​ഥാനത്തേക്ക് പ്രവേശിച്ചത്. വാഹനം കടന്നുപോകുവാൻ പൊലീസും വൈദ്യുത വകുപ്പും വേണ്ട സഹായങ്ങൾ നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsVSSC
News Summary - 70 tonnes of cargo covers 1,700 km to reach Kerala in 10 months
Next Story