Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവം: മന്ത്രി റിപ്പോർട്ട് തേടി
text_fieldsbookmark_border
തിരുവനന്തപുരം : കാസർകോട് അംഗടിമുഗർ സ്കൂളിൽ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർഥിനി ആയിശത്ത് മിൻഹ മരിച്ച സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതപ്പെടുത്തി.
സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടി അതീവ ദുഃഖം രേഖപ്പെടുത്തി. സ്‌കൂളുകളുടെ സമീപത്ത് അപകടകരമായ തരത്തിൽ മരങ്ങൾ ഉണ്ടെങ്കിൽ അവ വെട്ടി മാറ്റണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. സ്കൂളുകൾ ഈ നിർദേശം കർശനമായി പാലിക്കണം.
നിർദേശം നൽകിയിട്ടും ഇത്തരമൊരു സംഭവം ഉണ്ടായത് എങ്ങനെ എന്ന് അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
Next Story

