Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിശിരത്തിൽ ഒരു വസന്തം!...

ശിശിരത്തിൽ ഒരു വസന്തം! ലക്ഷ്​മിയമ്മാൾ @66 കൊച്ചനിയ​​ൻ @67​

text_fields
bookmark_border
tcg-vivaham
cancel
camera_alt??????????????? ??????????????????? ???????????????????????? ???????? ??.?????. ??????????????? ????????????? ????????????. ??????? ?????? ?????? ???????? ???????

തൃ​ശൂ​ർ: ചു​വ​ന്ന പ​ട്ട്​ സാ​രി ഉ​ടു​ത്ത 66കാ​രി വ​ധു​വി​​​​െൻറ കൈ​പി​ടി​ച്ച് മേ​യ​ർ... ക്രീം ​ക​ള​ർ ഷ​ർ​ട്ടും ക​സ​വു​മു​ണ്ടു​മു​ടു​ത്ത 67കാ​ര​ൻ വ​ര​​​​െൻറ കൈ ​പി​ടി​ച്ച് മ​ന്ത്രി... കൊ​ട്ടും കു​ര​വ​യു​മു​യ​ർ​ന്നു. ആ​ഹ്ലാ​ദ​നി​മി​ഷ​ങ്ങ​ൾ... മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ന​ൽ​കി​യ താ​ലി കൊ​ച്ച​നി​യ​ൻ ല​ക്ഷ്മി​യ​മ്മാ​ളു​ടെ ക​ഴു​ത്തി​ൽ ചാ​ർ​ത്തു​മ്പോ​ൾ 22 വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന്​ സാ​ക്ഷാ​ത്​​കാ​രം. വൃ​ദ്ധ​സ​ദ​ന ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം, രാ​മ​വ​ർ​മ​പു​രം ഗ​വ. വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​പൂ​ർ​വ​നി​മി​ഷ​ങ്ങ​ൾ.

സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച ഈ ​ഔ​ദ്യോ​ഗി​ക വി​വാ​ഹ​ത്തി​ന്​ നി​ര​വ​ധി പേ​ർ സാ​ക്ഷി​യാ​യി. വൃ​ദ്ധ​സ​ദ​ന​ത്തി​​​​െൻറ മു​റ്റ​ത്ത് ഒ​രു​ക്കി​യ പ​ന്ത​ലി​ൽ ഹൈ​ന്ദ​വാ​ചാ​ര​പ്ര​കാ​ര​മാ​ണ്​ ച​ട​ങ്ങ്​ ന​ട​ന്ന​ത്. വി​വാ​ഹ​ത്ത​ലേ​ന്ന് വ​ധു​വി​നെ മൈ​ലാ​ഞ്ചി​യി​ടീ​ക്ക​ലോ​ടെ തു​ട​ങ്ങി​യ ആ​ഘോ​ഷം മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​​​െൻറ തി​രു​വാ​തി​ര​ക്ക​ളി​യോ​ടെ​യും വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടെ​യും നാ​ട് ആ​ഘോ​ഷ​മാ​ക്കി.

tcg-vivaham

ല​ക്ഷ്മി​യ​മ്മാ​ളു​ടെ ആ​ദ്യ ഭ​ർ​ത്താ​വി​​​െൻറ സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യി​രു​ന്നു കൊ​ച്ച​നി​യ​ൻ. ഭ​ർ​ത്താ​വ്​ മ​രി​ച്ച​തോ​ടെ സ​ഹാ​യ​ത്തി​ന് ആ​രു​മി​ല്ലാ​താ​യ ല​ക്ഷ്മി​യ​മ്മാ​ളി​നെ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ത്തി​ച്ച​ത് കൊ​ച്ച​നി​യ​നാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം മ​റ്റൊ​രു വൃ​ദ്ധ​സ​ദ​ന​ത്തി​ൽ നി​ന്ന്​ കൊ​ച്ച​നി​യ​നും തൃ​ശൂ​രി​ലെ​ത്തി, പ​ഴ​യ സൗ​ഹൃ​ദം പു​തി​യൊ​രു ആ​ത്മ​ബ​ന്ധ​ത്തി​ലേ​ക്ക്​ ഒ​ഴു​കി​നീ​ങ്ങി. വി​വ​രം അ​റി​ഞ്ഞ വൃ​ദ്ധ​സ​ദ​നം മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കോ​ർ​പ​റേ​ഷ​ൻ ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​നു​മാ​യ ജോ​ൺ ഡാ​നി​യേ​ൽ എ​ന്ത്​ ചെ​യ്യാ​നാ​വു​മെ​ന്ന്​ ആ​ലോ​ചി​ച്ചു.

tcg-vivaham

പ​ഴ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​​ന്തേ​വാ​സി​ക​ൾ​ക്ക്​ ഒ​രു​മി​ച്ച് ക​ഴി​യാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​നു​വ​ദി​ക്കാ​മെ​ന്ന ഉ​ത്ത​ര​വ് കി​ട്ടി. അ​തോ​ടെ നി​യ​മ​പ്ര​ശ്നം അ​വ​സാ​നി​ച്ചു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ വൃ​ദ്ധ​സ​ദ​നം ഏ​റ്റെ​ടു​ത്തു. വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഇ​വ​ർ​ക്ക്​ പ്ര​ത്യേ​ക മു​റി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

tcg-vivaham
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslakshmi ammal marriagekochaniyan
News Summary - 66year old lakshmi ammal married 67 year old kochaniyan -kerala news
Next Story