പുൽപള്ളി (വയനാട്): 12 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 65കാരനെ പൊലീസ് അറസ്റ്റുചെയ്തു. പെരിക്കല്ലൂരിനടുത്ത് പാതിരിയിൽ കട നടത്തുന്ന വടക്കേപറമ്പിൽ ശ്രീധരനെയാണ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കൽപറ്റ ചൈൽഡ് ലൈൻ അധികൃതർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പുൽപള്ളി സി.ഐ കെ.പി. ബെന്നി, സി.പി.ഒമാരായ ടോണി മാത്യു, എസ്. അജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.