കേരളത്തിെൻറ ആദ്യമന്ത്രിസഭക്ക് 64
text_fieldsകോട്ടയം: ഐക്യകേരളത്തിെൻറ ആദ്യ മന്ത്രിസഭക്ക് തിങ്കളാഴ്ച 64 തികയും. 1957 ഏപ്രിൽ അഞ്ചിനാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിലുള്ള മന്ത്രിസഭ ചുമതലയേറ്റത്. ഇന്ത്യയിലാദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ചരിത്രനിമിഷം കൂടിയായിരുന്നു അത്.
അന്ന് 114 മണ്ഡലങ്ങളിലായി 126 സീറ്റാണുണ്ടായിരുന്നത് -102 ഏകാംഗ മണ്ഡലങ്ങളും 12 ദ്വയാംഗ മണ്ഡലങ്ങളും. 11 സീറ്റ് പട്ടികജാതി സംവരണവും ഒരു സീറ്റ് പട്ടികവർഗ സംവരണവുമായിരുന്നു. 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. 389 സ്ഥാനാർഥികൾ മത്സരിച്ചു. ചിഹ്നം പതിച്ച പെട്ടിയിലാണ് അന്ന് വോട്ടിടേണ്ടത്. 66.65 ആയിരുന്നു പോളിങ് ശതമാനം. വോട്ടെണ്ണിയപ്പോൾ 60 സീറ്റ് നേടി കമ്യൂണിസ്റ്റ് പാർട്ടി വലിയ ഒറ്റകക്ഷിയായി.
അഞ്ച് സ്വതന്ത്രരും പാർട്ടിയെ പിന്തുണച്ചു. ഏപ്രിൽ ഒന്നിന് നിയമസഭ നിലവിൽവന്നു. ഒരു ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം 127 അംഗങ്ങളായിരുന്നു നിയമസഭയിലുണ്ടായിരുന്നത്. 11 മന്ത്രിമാരും. ആർ. ശങ്കരനാരായൺ തമ്പി ആയിരുന്നു പ്രഥമ സ്പീക്കർ. കോൺഗ്രസിലെ പി.ടി. ചാക്കോ പ്രതിപക്ഷ നേതാവ്. കെ.ആർ. ഗൗരി കേരളത്തിെൻറ ആദ്യ വനിത മന്ത്രിയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.