24 വർഷം മുമ്പത്തെ സ്ത്രീധന പീഡനകേസിൽ 63കാരൻ അറസ്റ്റിൽ
text_fieldsകോഴിക്കോട്: 24 വർഷം മുമ്പത്തെ സ്ത്രീധന പീഡനേകസിൽ 61 കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാവക്കാട് അകലാട് എം.എ.സി കോളനിയിൽ എൻ.വി.യൂസുഫിനെയാണ് (63) ചെമ്മങ്ങാട് പൊലീസ് ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിെൻറ മുൻഭാര്യ 1997ൽ ചെമ്മങ്ങാട് പൊലീസിൽ നൽകിയ പരാതിയിൽ 2001ലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (ഒന്ന്) കോടതി അറസ്റ്റ്വാറൻറ് പുറപ്പെടുവിച്ചത്. ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐ മനോജ്, സി.പി.ഒ വിനോദ്ലാൽ എന്നിവരാണ് പ്രതിയെ ചാവക്കാട്ടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

