Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രൈവിങ് സീറ്റിൽ മുഴുക്കുടിയൻമാർ? മദ്യപിച്ച് വാഹനമോടിച്ച 6199 പേർക്കെതിരെ കേസ്

text_fields
bookmark_border
drunk driving
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസെടുത്തു. 13ന് രാവിലെ ഏഴുമുതല്‍ 17ന് രാവിലെ ഏഴുവരെയാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്.

ഏറ്റവും കൂടുതല്‍ കേസ് എറണാകുളം റൂറലിലാണ്- 710. തിരുവനന്തപുരം റൂറലില്‍ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറവ് കേസ് കാസർകോട് ജില്ലയിലാണ്- 75.

ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍റെ നിര്‍ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ല പൊലീസ് മേധാവിമാര്‍ എന്നിവർ പരിശോധനക്ക് മേല്‍നോട്ടം വഹിച്ചു.

കഴിഞ്ഞ ഞായറാഴ്ച നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗതയിൽ യുവാവ് ഓടിച്ച മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച പശ്ചാത്തലത്തിലാണ് മദ്യപരെ പിടികൂടാൻ പൊലീസ് തീരുമാനിച്ചത്. നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ കന്നഡ സുളള്യ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ കാർ ഓടിച്ച സുഹൈൽ സജീവ് (19)ഉം സുഹൃത്തുക്കളും റിമാൻഡിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6,199 booked for drunk driving
Next Story