Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപൺ സർവകലാശാലയിൽ...

ഓപൺ സർവകലാശാലയിൽ ആദ്യവർഷം 6046 വിദ്യാർഥികൾ

text_fields
bookmark_border
sree narayana guru open university
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലു​ള്ള കോ​ഴ്​​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം ന​ട​ത്തി​യ ഏ​ഴ്​ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ആ​കെ ചേ​ർ​ന്ന​ത്​ 6046 വി​ദ്യാ​ർ​ഥി​ക​ൾ.

ഏ​ഴ്​ കോ​ഴ്​​സു​ക​ളി​​ൽ പ്ര​വേ​ശ​ന​ത്തി​നാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ യു.​ജി.​സി​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ ബ്യൂ​റോ അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ത്താ​ൻ​ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

ബി.​എ ഇം​ഗ്ലീ​ഷി​ന്​ 1983ഉം ​ബി.​എ മ​ല​യാ​ള​ത്തി​ന്​ 1208ഉം ​ബി.​എ ഹി​ന്ദി​ക്ക്​ 130ഉം ​ബി.​എ സം​സ്​​കൃ​ത​ത്തി​ന്​ 57ഉം ​ബി.​എ അ​റ​ബി​ക്കി​ന്​ 878ഉം ​വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ​താ​യി നി​യ​മ​സ​ഭ​യി​ൽ പി.​ ​ഉ​ബൈ​ദു​ല്ല​യു​ടെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​റി​യി​ച്ചു. എം.​എ ഇം​ഗ്ലീ​ഷി​ന്​ 845 ഉം ​എം.​എ മ​ല​യാ​ള​ത്തി​ന്​ 945ഉം ​പേ​ർ പ്ര​വേ​ശ​നം നേ​ടി. കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടു​ന്ന ഭാ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ​ക്കാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​ത്ര​മാ​യി പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യ​ത്.

നി​ല​വി​ൽ കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കാ​ണ്​ സം​സ്ഥാ​ന​ത്ത്​ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്​​സു​ക​ൾ​ക്ക്​ അ​നു​മ​തി​യു​ള്ള​ത്. ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ അ​നു​മ​തി ല​ഭി​ച്ച ഏ​ഴ്​ കോ​ഴ്​​സു​ക​ളി​ലും ഇ​ത്ത​വ​ണ കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

കാ​ലി​ക്ക​റ്റി​ൽ മാ​ത്രം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ​തി​നെ​ക്കാ​ൾ കു​റ​വ്​ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ക്കാ​ൾ ഉ​യ​ർ​ന്ന ഫീ​സ്​ നി​ര​ക്കാ​ണ്​ ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വി​ധ കോ​ഴ്​​സു​ക​ൾ​ക്ക്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open University
News Summary - 6046 students in the first year in Open University
Next Story