Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: 600...

കോവിഡ്​: 600 തടവുകാർക്ക്​ പരോൾ നൽകും

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: ജയിലുകളിൽ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തിൽ 600ഒാളം തടവുകാർക്ക്​ സംസ്​ഥാന സർക്കാർ 15 ദിവസത്തെ പരോൾ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോവിഡ്​ ഒന്നാം വ്യാപന ഘട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ശിക്ഷ തടവുകാർക്ക് ഹൈകോടതി പരോളും വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. അതുമൂലം 1800ഓളം തടവുകാർക്ക് പ്രയോജനം ലഭിച്ചു. ഇപ്പോൾ സമാനമായ സുപ്രീംകോടതി ഉത്തരവുണ്ടായതി​​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി വരികയാണ്​.

ഹൈകോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ-റിമാൻഡ്​​ തടവുകാർക്ക്​ ജാമ്യം ലഭിച്ചേക്കും. ജയിലുകളിൽ രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്ന്​ മുഖ്യമന്ത്രിയും ജയിൽ ഡി.ജി.പി ഋഷിരാജ്​സിങ്ങും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police​Covid 19
News Summary - 600 prisoners will be granted parole
Next Story