Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ 60കാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
Prabhakaran
cancel

തൃശൂർ: താമരവെള്ളച്ചാലിൽ കാട്ടാന ആക്രമണത്തിൽ 60കാരൻ കൊല്ലപ്പെട്ടു. ആദിവാസിവിഭാഗക്കാരനായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ വനത്തിനുള്ളിൽവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് വിവരം.

പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്തുവെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രഭാകരന് ആനയുടെ ചവിട്ടേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 60 year old man killed in elephant attack thrissur
Next Story