അഞ്ചുകൊല്ലത്തിനിടെ 60 പേർ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി -കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: അഞ്ചുവർഷത്തിനിടെ കാമുകൻ ഉൾപ്പെടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 13ാം വയസ്സുമുതൽ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്, വിനീത്, സുബിൻ എന്നിവരുൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.
അച്ചു ആനന്ദിനായി തിരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തും.
2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് കാമുകൻ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കും കൈമാറി. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസം അനുഭവിക്കുന്നയാളുമുണ്ടെന്ന് അറിയുന്നു.
കുടുംബശ്രീ പ്രവർത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവർ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.