ആറാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
text_fieldsചക്കരക്കൽ(കണ്ണൂർ): കൊയ്യോട് പള്ളിയോട് ചേർന്ന മദ്രസയിൽ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതിരിയാട് സ്വദേശി സാജിദിന്‍റെ മകൻ മുഹമ്മദി(11)ന്‍റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി മുതൽ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ശുചിമുറിയിൽ പോകാനെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങിയതാണെന്ന് പറയുന്നു. തുടർന്ന് കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പള്ളിയുടെ കുളത്തിന് സമീപത്ത് നിന്നും ചെരിപ്പും തൊപ്പിയും കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ചക്കരക്കൽ പൊലീസും ഫയർ ഫോഴ്സും രാത്രിയോടെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
ഇവിടത്തെ കുളത്തിൽ കുട്ടി നീന്തൽ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടർന്ന് രാത്രി കൗതുകത്തിന് കുളത്തിൽ ഇറങ്ങിയതായാണ് സംശയിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
