Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ ആറ്​...

സംസ്ഥാനത്ത്​ ആറ്​ പേർക്ക്​ കൂടി കോവിഡ്​; എൻട്രൻസ്​ പരീക്ഷ മാറ്റി

text_fields
bookmark_border
pinarayi
cancel

തിരുവനന്തപുരം: ​സംസ്ഥാനത്ത്​ ഇന്ന്​ ആറ്​ പേർക്ക്​ ​കൂടി കോവിഡ്​ 19 വൈറസ്​​ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്​ രണ്ട്​ പേർക്കും കൊല്ലം, ​പാലക്കാട്​, കാസർകോഡ്​, മലപ്പുറം തുടങ്ങിയ ജില്ലകളിൽ ​ഓരോരുത്തർക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. 165 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 670 പേരാണ്​ ആശുപത്രിയിൽ ആകെ ചികിൽസയിലുള്ളത്​. 1,34,377 പേരാണ്​ നിരീക്ഷണത്തിൽ തുടരുന്നത്​. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ്​ പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

നാട്ടുകാരെ ഏത്തമിടിപ്പിച്ച യതീഷ്​ ചന്ദ്രയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തിൽ റിപ്പോർട്ട്​ തേടിയിട്ടുണ്ട്​. ഇത്​ പൊലീസി​​​െൻറ യശ്ശസിന്​ കള​ങ്കമേർപ്പെടുത്തുന്ന നടപടികളാണ്​ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവർത്തകരും നിയന്ത്രണം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്​തമാക്കി. സർവീസ്​ പെൻഷൻ ഏപ്രിൽ രണ്ട്​ മുതൽ വിതരണം ചെയ്യും. ട്രഷറികൾ ഒമ്പത്​ മണി മുതൽ അഞ്ച്​ മണി വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യാസക്​തിയുള്ളവർക്ക്​ ഡോക്​ടറുടെ കുറപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത്​ കോവിഡി​​​​​​​​െൻറ സമൂഹവ്യാപനമുണ്ടോയെന്ന്​ മനസിലാക്കാൻ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും. പത്രവിതരണം വിലക്കുന്ന ചില റസിഡൻറ്​ അസോസിയേഷനുകളുടെ നടപടി സർക്കാറി​​​​​​​​െൻറ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. ഇത്​ ഒഴിവാക്കണം. കമ്യൂണിറ്റി കിച്ചനുകളിൽ ആൾക്കൂട്ടമുണ്ടാകുന്നത്​ കർശനമായി തടയും. 1059 കമ്യൂണിറ്റി കിച്ചനുകളാണ്​ സംസ്ഥാനത്ത്​ പ്രവർത്തിക്കുന്നത്​. ബാക്കിയുള്ളവ നാളെയോടെ പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മാലിന്യ നിർമ്മാർജനം ശാസ്​ത്രീയമാകണം. ടോയ്​ലറ്റുകൾ നിറഞ്ഞു കവിയാനുള്ള സാധ്യതയുണ്ട്​. കുടിവെള്ളത്തെ ഇത്​ മലിനമാക്കും. ​തദ്ദേശസ്ഥാപനങ്ങൾ ഇത്​ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കർണാടകുമായി ബന്ധപ്പെട്ട പ്രശ്​നം പരിഹരിക്കാൻ സാധിച്ചിട്ടില്ല. ചീഫ്​ സെക്രട്ടറി ടോം ജോസ്​ നിരവധി തവണ കർണാട ചീഫ്​ സെക്രട്ടറിയുമായി സംസാരിച്ചുവെങ്കിലും പരിഹാരമായില്ല. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന്​ വൈകുന്നേരത്തോടെ പ്രശ്​നം പരിഹരിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

മൂന്ന്​ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കാനുള്ള നടപടികളാണ്​ സ്വീകരിക്കുന്നത്​. അന്യസംസ്ഥാനങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്ന്​ ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കും. മാസ്​കുകൾ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. അന്തർ സംസ്ഥാനങ്ങളിലെ ചരക്ക്​ ഗതാഗതത്തിലെ തടസങ്ങൾ നീക്കാൻ ഉന്നതല സമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - 6 New postive cases in kerala-Keraal news
Next Story