Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ രോഗിയെ...

ഇടുക്കിയിൽ രോഗിയെ ചികിത്സിച്ച വനിത ഡോക്ടർക്കും കോവിഡ്​; മുൾമുനയിൽ ജില്ല

text_fields
bookmark_border
ഇടുക്കിയിൽ രോഗിയെ ചികിത്സിച്ച വനിത ഡോക്ടർക്കും കോവിഡ്​; മുൾമുനയിൽ ജില്ല
cancel

തൊടുപുഴ: ഇടുക്കിയിൽ രോഗിയെ ചികിത്സിച്ച വനിത ഡോക്ടർ ഉൾപ്പെടെ ആറുപേർക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില് ല മുൾമുനയിൽ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വീട്ടമ്മയുമായുള്ള സമ്പർക്കത്തിൽനിന്നാണ് ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക്​ രോഗം പകർന്നതെന്നാണ്​ കരുതുന്നത്​. ഇവർക്ക് രോഗലക്ഷണം ഒന്നുമുണ്ടായിരുന്നില്ല. വീട് ടമ്മക്ക്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 41കാരിയായ ഡോക്ടർക്കും രോഗം ബാധിച്ചതായി കണ്ടെത്തിയത്​.

രോഗബാധിതരായവരിൽ ഒരാൾ ജർമനിയിൽനിന്നും രണ്ടുപേർ തമിഴ്നാട്ടിൽനിന്നും മറ്റൊരാൾ മലപ്പുറത്തുനിന്നും ജില്ലയിലെത്തിയവരാണ്. വണ്ട​ൻമേട്​, ഉപ്പുകണ്ടം, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ്​ പുതിയ രോഗികൾ. വണ്ടൻമേട്ടിൽ 24കാരനാണ് രോഗം ബാധിച്ചത്. ഇയാൾ മലപ്പുറത്തുനിന്നാണ് മാർച്ച് 23ന് പനിലക്ഷണങ്ങളോടെ വീട്ടിൽ എത്തിയത്.

ബൈക്കിലായിരുന്നു യാത്ര​. തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ഇരട്ടയാർ പഞ്ചായത്തിലെ ഉപ്പുകണ്ടം നത്തുകല്ല് സ്വദേശിയായ 24കാരൻ മാർച്ച് 15ന് ജർമനിയിൽനിന്ന്​ സ്പെയിനിലൂടെ അബൂദബിവഴി നാട്ടിലെത്തി. ഇയാൾക്ക്​ രോഗലക്ഷണമൊന്നും ഇല്ലായിരുന്നു.
വിദേശത്തുനിന്ന്​ വന്നതിനാൽ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരുവിൽനിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയിൽനിന്നാണ് ഡോക്ടർക്ക് രോഗം പകർന്നത്​. ഡോക്ടർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഏലപ്പാറയിലെ തന്നെ 54കാരിയാണ് മറ്റൊരു രോഗി. ഇവർ രോഗം ബാധിച്ച സ്ത്രീയുടെ വീട്ടിൽ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു.

വണ്ടിപ്പെരിയാർ സ്വദേശിയായ 35കാരനും ഏഴു വയസ്സുള്ള മകൾക്കും രോഗം സ്ഥിരീകരിച്ചു. ഇയാൾ തമിഴ്നാട്ടിലെ തിരു​െനൽവേലിയിൽ പോയി എപ്രിൽ 12ന് വീട്ടിൽ വന്നു. പിന്നീട് അച്​ഛ​​െൻറയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ്​ കേസുകളുടെ എണ്ണം കൂടി വരുന്നത്​ ജില്ലയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്​.

വ്യാഴാഴ്​ച നാലു പേർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനു​ തൊട്ടുപിന്നാലെയാണ്​ ഞായറാഴ്​ച ആറുപേർക്ക്​ കൂടി വീണ്ടും സ്​ഥിരീകരിച്ചത്​. പുതുതായി കോവിഡ്​ ബാധിച്ച ആറുപേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ മാറ്റുമെന്ന്​ കലക്ടർ എച്ച്.​ ദിനേശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorkerala newsIdukki News
News Summary - 6 more covid case in idukki
Next Story