Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറുകൾ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ആറു പേർക്ക് പരിക്ക്

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; ആറു പേർക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ

ചെങ്ങന്നൂർ: എം.സി റോഡിൽ ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി കവലയ്ക്കും ആഞ്ഞിലിമൂടിനും മധ്യേ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരുകാർ തലകീഴായി മറിഞ്ഞു. യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു.

അപകടത്തിൽ തലകീഴായി മറിഞ്ഞ കാർ

കോട്ടയം ചിങ്ങവനത്തുനിന്ന് അടൂരിലേക്ക് പോവുകയായിരുന്ന റെനോ പൾസ് കാറും എതിരെ വന്ന മാരുതി വാഗണർ കാറുമാണ് കൂട്ടിയിടിച്ചത്. പൾസ് കാറിന്റെ മുൻഭാഗത്തേക്ക് എതിർ ദിശയിൽനിന്നെത്തിയ വാഗണർ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപമുള്ള കാനയിലേക്ക് തലകീഴായി മറിഞ്ഞു.

ചിങ്ങവനം സ്വദേശി നിജിലും അഞ്ച് പേരുമാണ് കാറിലുണ്ടായത്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6 injured as two cars collide
Next Story