Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19കാരനെ കൊന്ന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് നേരെ വധശ്രമം: കൗമാരക്കാർ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

text_fields
bookmark_border
murder
cancel

കഴക്കൂട്ടം: 19കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് നേരെ വധശ്രമം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കരിമഠം കോളനിയിലെ അർഷാദി(19)നെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിക്ക് നേരെയാണ് വധശ്രമം നടന്നത്. കൊലക്കേസിൽ ഒരുമാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി ശ്രീകാര്യത്തെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഇതിന് സമീപം വെച്ചാണ് അക്രമം നടന്നത്.

ഈ കഴിഞ്ഞ 14ന് ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. സഹോദരിയുമായി ബൈക്കിൽ പോയ ഏഴാം പ്രതിയെ മൂന്നു ബൈക്കിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

കരിമഠം സ്വദേശികളായ യഥുകൃഷ്ണൻ (23), ഷിബിൻ (22), വിവേക് (22) സുൽഫി (26)എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാം കൊല്ലപ്പെട്ട അർഷാദിന്റെ സുഹൃത്തുക്കളാണ്. അർഷാദിനെ കൊന്നതിലുള്ള പ്രതികാരമായാണ് അക്രമം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

കാര്യവട്ടത്ത് കാറിൽ സഞ്ചരിക്കവേ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി ശ്രീകാര്യം പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 6 including teenagers, Arrested In Attempt To Murder Case
Next Story