Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ഷ​യെ...

ഉ​ഷ​യെ തോ​ല്‍പ്പി​ക്കാ​നാ​വി​ല്ല മ​ക്ക​ളേ; 62ലും ​സ്വ​ര്‍ണ​വേ​ട്ട തു​ട​ര്‍ന്ന് ഉ​ഷ മാ​ണി

text_fields
bookmark_border
ഉ​ഷ മാ​ണി
cancel
camera_alt

ഉ​ഷ മാ​ണി

കൊ​ട​ക​ര: ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ല​യോ​ഗി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് ദേ​ശീ​യ മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ മ​റ്റ​ത്തൂ​ര്‍ ക​ട​മ്പോ​ട് സ്വ​ദേ​ശി​നി ഉ​ഷ മാ​ണി​ക്ക് സ്വ​ര്‍ണം.

60നും 65 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ലോ​ങ് ജ​മ്പ് മ​ത്സ​ര​ത്തി​ലാ​ണ് 62 കാ​രി സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ​ത്.

കാ​സ​ര്‍ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ നൂ​റു​മീ​റ്റ​ര്‍ ഓ​ട്ടം, ഡി​സ്‌​ക​സ് ത്രോ, ​ലോ​ങ് ജ​മ്പ് എ​ന്നി​വ​യി​ൽ ഉ​ഷ മാ​ണി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് മീ​റ്റി​ലും ലോ​ങ്ജ​മ്പ്, നൂ​റു​മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ​യി​ലും ഇ​വ​ർ ഒ​ന്നാം സ്ഥാ​ന​ക്കാ​രി​യാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ല്‍ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന നൂ​റു​മീ​റ്റ​ര്‍ ഓ​ട്ട മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ന്റെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ് ഉ​ഷ. അ​ഞ്ച് വ​ര്‍ഷം മു​മ്പ് മ​ല​പ്പു​റ​ത്ത് ന​ട​ന്ന കു​ടും​ബ​ശ്രീ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ല്‍ മ​ത്സ​രി​ച്ച മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും ഉ​ഷ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്ന​പ്പോ​ള്‍ ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ള്ള ഉ​ഷ ക​ട​മ്പോ​ട് പ​രേ​ത​നാ​യ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മാ​ണി​യു​ടെ ഭാ​ര്യ​യാ​ണ്. നേ​ര​ത്തെ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു. പ്ര​വീ​ണ്‍കു​മാ​ര്‍ ചാ​ല​ക്കു​ടി വെ​ട്ടി​ക്കു​ഴി നോ​ട്ട​ര്‍ ഡാം ​സ്‌​കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നും മാ​സ്റ്റേ​ഴ്‌​സ് ജി​ല്ല ടീം ​മാ​നേ​ജ​രു​മാ​യ പ്ര​വീ​ണ്‍കു​മാ​ര്‍, പ്രി​യ​ങ്ക എ​ന്നി​വ​ര്‍ ഉ​ഷ​യു​ടെ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Masters Athletic ChampionshipThrissur NewsgoldUsha Mani
News Summary - 5th National Masters Athletic Championship - Usha Mani won the gold
Next Story