Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​യ​റ്റി​ൽ ക​ത്രി​ക...

വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യ 59കാ​രി​യു​ടെ ശസ്ത്രക്രിയ ഇന്ന്; ഡോക്ടറെയും നഴ്സിനെയും സ​സ്​​പെ​ന്‍റ്​ ചെ​യ്തു, കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
Usha Joseph
cancel
camera_alt

വ​യ​റ്റി​ലെ ‘ക​ത്രി​ക’​യു​ടെ എ​ക്സ്​​റേ​യു​മാ​യി ഉ​ഷ ജോ​സ​ഫ്​

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​ ഉ​ഷ ജോ​സ​ഫി​ന്റെ ശ​സ്ത്ര​ക്രി​യ ശ​നി​യാ​ഴ്‌​ച കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ തീ​രു​മാ​നി​ച്ച​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​ക്കാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലെ വീ​ഴ്ച കാ​ര​ണം ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി​ വ​ന്ന​ത്. അ​ഞ്ച് വ​ർ​ഷം മു​മ്പ്​ ഗ​ർ​ഭാ​ശ​യം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ ഉ​ഷ​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. കെ.​സി. വേ​ണു​ഗോ​പാ​ൽ ഇ​ട​പെ​ട്ടാ​ണ് ഉ​ഷ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അതേസമയം, ശ​സ്​​ത്രി​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ 59കാ​രി​യു​ടെ വ​യ​റ്റി​ൽ ക​ത്രി​ക കു​ടു​ങ്ങി​യെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഏ​ഴു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം വി. ​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

അതിനിടെ, ആ​ല​പ്പു​ഴ, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ ന​ട​പ​ടിയുമായി ആ​രോ​ഗ്യ ​വ​കു​പ്പ്. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ. ​ജെ. ഷാ​ഹി​ദ​യെ​യും ന​ഴ്​​സ്​ പി.​എ​സ്. ധ​ന്യ​യെ​യും ആ​രോ​ഗ്യ ​വ​കു​പ്പ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ന്‍റ്​ ചെ​യ്തു.

മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ റി​പ്പോ​ർ​ട്ട്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യാ​യ ഉ​ഷ ജോ​സ​ഫി​ന്‍റെ വ​യ​റ്റി​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്ന​ത്തെ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ നാ​ലം​ഗ സ​മി​തി റി​പ്പോ​ർ​ട്ട്. വി​ഷ​യം വി​വാ​ദ​മാ​​യ​തോ​​​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി പ​ത്മ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര​മാ​യി നി​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ സം​ഘ​മാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ഡ​യ​റ​ക്‌​ട​ർ ഓ​ഫ്‌ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ന്​ (ഡി.​എം.​ഇ) കൈ​മാ​റി. അ​തി​നി​ടെ, ആ​രോ​ഗ്യ​വ​കു​പ്പ്​ നി​യോ​ഗി​ച്ച മൂ​ന്നം​ഗ വി​ഗ്​​ദ​ധ സം​ഘ​വും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി. ഇ​വ​രു​ടെ​യും റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ചാ​വും തു​ട​ർ ന​ട​പ​ടി.

കോ​വി​ഡു കാ​ല​മാ​യ​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു​വെ​ന്നും പി.​പി.​ഇ കി​റ്റും ഷീ​ൽ​ഡും ധ​രി​ച്ചാ​ണ്​ ​മെ​ഡി​ക്ക​ൽ സം​ഘം അ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്നും പ​രി​മി​തി​ക​ളി​ൽ ​നി​ന്നും കാ​ര്യ​ങ്ങ​ൾ ന​ന്നാ​യി ചെ​യ്തു​വെ​ന്നാ​ണ്​ ഡോ​ക്​​ട​ർ​മാ​രും ന​ഴ്​​സു​മാ​രും മൊ​ഴി ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ടീം ​വ​ർ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ​ വീ​ഴ്ച​യു​ണ്ടാ​യെ​ന്നും ഇ​ത്​ സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തു​മെ​ന്നാ​ണ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ​ഡോ. ​ല​ളി​താം​ബി​ക​യു​ടെ യൂ​നി​റ്റി​ന്​ കീ​ഴി​ൽ അ​സി​സ്റ്റ​ന്‍റ്​ ഡോ. ​ഷാ​ഹി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ശ​സ്ത്ര​ക്രി​യ ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical negligenceSurgeryVandanam Medical CollegeLatest News
News Summary - 59-year-old woman with scissors stuck in stomach to undergo surgery today
Next Story