പോക്സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍
text_fieldsതിരുവനന്തപുരം: പോക്സോ കേസുകൾക്കായി 57 അതിവേഗ കോടതികൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയ ിൽ അറിയിച്ചു. എം. ഉമ്മറിെൻറ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി നിർദേശാനുസരണമാണ് ന ടപടി.
പോക്സോ കേസുകളിൽ 2016ല്‍ 19 ശതമാനമായിരുന്ന ശിക്ഷനിരക്ക് ഇപ ്പോള്‍ 24 ആയി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അഖിലേന്ത്യ ശരാശരിയേക്കാ ള്‍ ഉയര്‍ന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. വീടുകളിലടക്കം ഉണ്ടാകുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്കരണവും നൽകും.
കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണം. അമ്മയും പെണ്മക്കളും മാത്രം താമസിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.
ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, നിയമം, പട്ടികജാതി-വര്‍ഗ വികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതിൽ അംഗങ്ങളായിരിക്കും. രണ്ടുമാസം കൂടുമ്പോള്‍ സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കർശന നിയമം
ഇന്ത്യയിൽ കുട്ടികൾക്കു നേെരയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി 2012ൽ കൊണ്ടുവന്ന നിയമമാണ് പോക്സോ (ദ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്). 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും ഇത്തരം കുറ്റകൃത്യങ്ങളുടെ വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനും മറ്റുമാണ് ഈ നിയമം.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. കുട്ടികൾക്ക് പീഡനങ്ങളിൽനിന്ന് സംരക്ഷണം നൽകി അവരുടെ ശാരീരിക, വൈകാരിക, സാമൂഹിക, ബൗദ്ധിക വികസനം ഉറപ്പാക്കുകയെന്നതാണ് നിയമം ലക്ഷ്യമിടുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവമനുസരിച്ച്, ജീവപര്യന്തം കഠിനതടവും പിഴയും ഉൾപ്പെടെ കർശന ശിക്ഷയാണ് ഈ നിയമപ്രകാരം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
