Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര സർവകലാശാല:​...

കേന്ദ്ര സർവകലാശാല:​ ബിരുദം ഏറ്റുവാങ്ങാൻ എത്തുന്നവർ 563

text_fields
bookmark_border
central university
cancel

കാസർകോട്​: പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ ചൊവ്വാഴ്​ച ഉച്ചക്കുശേഷം മൂന്നരക്ക്​ നടക്കുന്ന ബിരുദദാന സമ്മേളനത്തിൽ 742 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങാനുണ്ടെങ്കിലും 563 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന്​ അധികൃതർ അറിയിച്ചു.

കോവിഡ്​ മാനദണ്ഡം നിലനിൽക്കുന്നതിനാൽ 700 പേർക്കാണ് ചടങ്ങിൽ പ​ങ്കെടുക്കാൻ അനുമതിയുള്ളത്​. ​29 ബിരുദവും 652 ബിരുദാനന്തര ബിരുദവും 52 പിഎച്ച്.ഡി ബിരുദവും ഒമ്പത് പി.ജി ഡിപ്ലോമ ബിരുദവുമാണ്​ നൽകുന്നത്​.

വിവിധ പഠനവകുപ്പുകളും വിദ്യാർഥികളുടെ എണ്ണവും: ബയോ കെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജി-25, കെമിസ്ട്രി-29, കമ്പ്യൂട്ടർ സയൻസ്-22, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ-37, ഇക്കണോമിക്സ്-35, എജുക്കേഷൻ-40, എൻവയൺമെന്‍റൽ സയൻസ്-28, ജിനോമിക് സ‍യൻസ്-27, ജിയോളജി-29, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ-27, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്-29, ഇൻറർനാഷനൽ റിലേഷൻസ് (യു.ജി)-29, നിയമം-23, ലിംഗ്വിസ്​റ്റിക്സ്-29, മലയാളം-30, മാനേജ്മെൻറ്​ സ്​റ്റഡീസ്, മാത്തമാറ്റിക്സ്-35, ഫിസിക്സ്-23, പ്ലാൻറ്​ സയൻസ്-29, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്​റ്റഡീസ്-36, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-23, സോഷ്യൽ വർക്ക്-35, യോഗ സ്​റ്റഡീസ്-31, സുവോളജി-30, പി.ജി ഡിപ്ലോമ ഇൻ യോഗ-ഒമ്പത്, ഗവേഷണം-52. 2018-2020 ബാച്ചി‍െൻറ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduatesConvocationCentral University of Kerala
News Summary - 563 graduates will present on Central University of kerala convocation ceremony
Next Story