ഹജ്ജ്: തീർഥാടകർക്ക് അനുവദിക്കുക പരമാവധി 54 കിലോ ബാഗേജ്
text_fieldsകരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിെൻറ പരമാവധി ഭാരം 54 കിലോഗ്രാം. ഇതു സംബന്ധിച്ച സർക്കുലർ കേന്ദ്ര ഹജ്ജ് കമ്മിറ്റി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.
22 കിലോ ഭാരം ഉൾക്കൊള്ളുന്ന രണ്ട് ബാഗേജുകളും 10 കിലോ ഉൾക്കൊള്ളുന്ന ഒരു ഹാൻഡ് ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് വിരുദ്ധമായി നടപടി സ്വീകരിക്കുന്നവരുടെ യാത്ര റദ്ദാകും. ബാഗിൽ രാജ്യം, പേര്, പാസ്പോർട്ട് നമ്പർ, കവർ നമ്പർ തുടങ്ങിയ വിവരങ്ങൾ എഴുതിയിരിക്കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്രയാകുന്നവർക്ക് ബാഗിൽ പതിക്കാനുള്ള പ്രത്യേക സ്റ്റിക്കർ നൽകാറുണ്ട്. ബാഗുമായി ബന്ധപ്പെട്ട കൃത്യമായ നിർദേശങ്ങൾ പരിശീലന ക്ലാസുകളിൽ തീർഥാടകർക്ക് നൽകും.
സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രക്ക് ഉപയോഗിക്കേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. രണ്ട് വർഷം മുമ്പ് രാജ്യത്തെ എല്ലാ തീർഥാടകർക്കും ഒരേ തരത്തിലുള്ള ബാഗുകൾക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി 5,100 രൂപ ഈടാക്കിയിരുന്നു. ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അന്ന് ഒഴിവാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
